ഉള്ളടക്കത്തിലേക്ക് പോവുക

ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ നദിയുടെ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Brm hs elavattom (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നദിയുടെ വേദന <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നദിയുടെ വേദന

പറയുന്നു ഞാനെന്റ ചരിത്രമെല്ലാം
തുറക്കുന്നു ഞാനെന്റെ താഴികചെപ്പിൻ പാതകൾ
പളുങ്കുമണി കണ്ണീർ മത്തുടിച്ചെന്നിൽ
കുട്ടികൾ പൂർവികർ കളിച്ചുതിമിർത്തെന്നിൽ
കളിച്ചുനീന്തിതുടിച്ചാനന്ദഭരിതമാം
അവരുടെ മക്കൾ എനിക്ക് സമ്മാനിച്ചതാം
മാലിന്യകൂമ്പാരങ്ങൾ
ദൈവത്തിന് സ്വന്തം മക്കളാണ് അവർ
എന്റെ മറ്റിൽ എറിയുന്നു മാലിന്യശിഷ്ടങ്ങൾ
കണ്ണീർ ഒലിപ്പിച്ചു ഞാനിന്നു കണ്ണും കരളും
തകർന്നുസ്തബ്ധയായിനിന്നിടുന്നു
പഞ്ഞിപുതപ്പായ എന്റെ മാറിൽ
അടിഞ്ഞുകൂടിഞാ മാലിന്യ പ്രവാഹം
കുട്ടിയുമില്ല കുട്ടനുമില്ലെനിക്കിന്നൊരു
കൂട്ടായി ആരുമില്ല
പറയുന്നു ഞാനെന്റെ ചരിത്രമെല്ലാം
തുറക്കുന്നു ഞാനെന്റെ താഴികച്ചെപ്പിൻ പാതകൾ

മുഹമ്മദ് ആഷിഖ് എൻ എസ്
9 A ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത