സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/പിഞ്ചുരോദനം

Schoolwiki സംരംഭത്തിൽ നിന്ന്
18:58, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=പിഞ്ചുരോദനം | color=3 }} <center> <poem> ശ്വസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പിഞ്ചുരോദനം

ശ്വസിക്കുന്ന വായുവിലോ
കുടിക്കുന്ന വെള്ളത്തിലോ
ചലിക്കുന്ന പാദത്തിലോ
അതോ, നടക്കുന്ന വഴികളിലോ
                                 തുടിക്കുന്ന ഹൃദയത്തിലോ
                                 കൊടുക്കുന്ന കരങ്ങളിലോ
                                 എവിടെ ?എവിടെയാണു നിൻ-
                                 ഒളിത്താവളം ?
അകത്തിരിക്കാനോ,
അടങ്ങിയിരിക്കാനോ
അറിയാത്തവർ ഞങ്ങൾ
ഇന്നലെ വരെ പറക്കും ശലഭങ്ങൾ
                                  എന്നാലിന്നു നീ വന്നതു മുതൽ
                                  ഞങ്ങളകത്തായി ; ആകെ ലോക്കായി
                                  കളിചിരി പാടില്ല പോലും
                                  കൂട്ടുകൂടാൻമേലാ, അകലം കാക്കണമത്രെ !!
മുറ്റത്തിറങ്ങാൻമേലാ, സൈക്കിളുരുട്ടാനും
ചുമ്മാകറങ്ങാനും വഴിയില്ലാതായി
ചുമയ്ക്കാൻ വയ്യാ ; പനി വരാൻ പാടില്ല
പിന്നാലെ ആളുവരും തടങ്കലിലാക്കാൻ
                                   മുഖം മൂടിക്കെട്ടി വീട്ടകത്തിങ്ങനെ -
                                   നാളെത്രയായി ഇരുപ്പുതുടങ്ങീട്ട്
                                   പൊന്നു കൊറോണ വൈറസ് മോനെ ,
                                   വന്നിടത്തേക്കൊന്നു മടങ്ങിടാമോ
                                   ഞാനിത്തിരി ഓടിക്കളിച്ചിടട്ടെ!!
                                   കൂട്ടുകാരൊത്തു രസിച്ചിടട്ടെ !!
                                                                  

നിത നസ്റിൻ
9 A സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത