Schoolwiki സംരംഭത്തിൽ നിന്ന്
വാസനവികൃതി - കുറിപ്പ്
വാസനവികൃതി
ഈ ആഴ്ചയിൽ ഞാൻ വായിച്ച കൃതിയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ വാസന വികൃതി.
ധാരാളം പ്രത്യേകതകളുള്ള ഒരു കൃതിയാണിത്. നായരുടെ ചെറുപ്പം മുതലുള്ള ജീവിത കാര്യങ്ങൾ ഇതിൽ പറയുന്നുണ്ട് .
ചെറുപ്പത്തിൽ തന്നെ നായർ ഒരു കൊച്ചു കള്ളൻ ആയിരുന്നു. വലുതാകുന്തോറും മോഷണത്തിനുള്ള ആർത്തി കൂടിക്കൂടി വന്നു.
അച്ഛനായ നമ്പൂതിരിയുടെ ആഭരണപെട് ടി പോലും അയാൾക്ക് പ്രശ്നമല്ലാതായി. അതിൽനിന്നും മോഷ്ടിച്ചവ താൻ അനുരാഗത്തിലായിരുന്ന
കല്യാണിക്കുട്ടിക്ക് കൊടുത്തു . പെട്ടിയിൽ നിന്നും പൂവച്ച മോതിരം നായർക്ക് കൊടുത്തു. അച്ഛൻ ഉണരാതിരിക്കാൻ കറുപ്പ് കൂടിയ മരുന്ന് അച്ഛന്
കൊടുത്തു കൊണ്ടിരുന്നു. ഉറക്കത്തിൽ നിന്നു കല്യാണിക്കുട്ടിയെ സ്വപ്നം കണ്ടു ഞെട്ടിയുണർന്നു . മോതിരം കാണാഞ്ഞതിനാൽ പോലീസിൽ പരാതി നൽകി.
നായരേ പിടിച്ചു ജയിലിലിട്ടു. പോലീസുകാർക്ക് നായാരെ അറിയാമായിരുന്നു. നായരുടെ മോഷണ കഥകൾ നേരത്തെ അറിയാമായിരുന്നു
അയാൾക്ക് ആറു മാസം തടവും പന്ത്രണ്ടു അടിയും ശിക്ഷ ലഭിച്ചു . ജയിൽ വാസം കഴിഞ്ഞപ്പോഴേക്കും നായരുടെ മനസ്സ് മാറി .
തന്റെ മോഷണ സ്വഭാവം മാറ്റണമെന്ന് അയാൾക്ക് തോന്നി . പിന്നീടദ്ദേഹം നല്ല മനുഷ്യനായി ജീവിച്ചു.
|