കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/ തന്നിലേക്കൊതുങ്ങി

Schoolwiki സംരംഭത്തിൽ നിന്ന്
17:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44058 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/തന്നിലേക്കൊതുങ്ങി | തന്നിലേക്കൊതുങ്ങി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തന്നിലേക്കൊതുങ്ങി

കൊറോണ പഠിപ്പിച്ചു
തന്നിലേക്കൊതുങ്ങു ......
പണം വേണ്ട മതം വേണ്ട
ആർഭാടവും വേണ്ട
ഒരണുവിൻ മുൻപിൽ
വിറക്കുമീ ലോകം
എന്നെങ്കിലും വീണ്ടും
പഴയതാം പ്രത്യാശതൻ വക്കിൽ
പഴയതാം രീതികൾ
മൊട്ടിട്ടുയർക്കവേ......
മനുഷ്യൻ തൻ മാനസത്തിൽ
ഐക്യം പുനർജനിക്കവേ
അഹംഭാവം ലേശവും
തിങ്ങിനിൽക്കാത്തതാം
ഹൃത്തിൻ അറകൾ
സത്യത്തിനായ് തുറക്കവേ
ആൾക്കൂട്ടമില്ലാതെ തെരുവുകൾ ഉറങ്ങുന്നു
കാലൊച്ചയില്ല മലിനീകരണമില്ല.
പുഴകളൊഴുകുന്നു ശാന്തമാം വീഥിയിൽ
ഗതിമാറ്റുവാൻ മനുഷ്യനില്ല .
വൈറസിനിരയായി പൊലിയുമീ ജീവനേ
രക്ഷതൻ പടിക്കലേക്കാനയിക്കാൻ
നെട്ടോട്ടമോടുമീ ജീവനേ
നമുക്കാദരിക്കാം
തുരത്താം കൊറോണയെ
വീണ്ടും ഒരു പുതുപ്രത്യാശതൻ
കിരണങ്ങൾക്കായി......................

ദീപാരാജ് .ബി
9b കെ. പി. എം. എച്ച്. എസ്. കൃഷ്ണപുരം ,കാട്ടാക്കട ,തിരുവനന്തപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത