17:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13761.(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
നാളെ പകലിൻ പ്രതീക്ഷയാം
സൂര്യനെ
കാണുവാൻ കാക്കുന്ന
മർത്ത്യനാം കണ്ണുകൾ
മനസുകൾ കൊണ്ടു നാം
ഒത്തുചേർന്നീടണം
മാറി നിന്നിടണം മേനി മാത്രം.
ഹിന്ദുവോമുസൽ മനോക്രിസ്ത്യാനോ
അല്ല നാം ! ജീവൻ തുളുമ്പുന്ന പച്ച ദേഹം
ഇല്ല. അനുവദനീയമല്ലെന്നു ത്തരം
അതിജീവനം എന്ന പഞ്ചാക്ഷരി.
ചിന്തിച്ചു നിൽക്കുവാൻ നേരമില്ല നമുക്കെനി
ഭയമല്ല വേണ്ടത് ജാഗ്രതയാണെന്നും
അതിജീവനമാണത്തിനുത്തതരം
ഒരു മനസാൽ കാക്കേണമിന്നുനാം ഭൂമിയെ...
അനുനന്ദ. പി
7 ബി ഗവഃ ഹൈസ്കൂൾ പാച്ചേനി തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത