എ.യു.പി.എസ്. കോട്ടൂളി./അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം
2020 വർഷത്തിൽ ലോകത്തിലെ ഏറ്റവും വലിയ മഹാമാരിയായി മാറിയിരിക്കുകയാണ് കോവിഡ് 19(കൊറോണ) ലോകത്തിലുള്ള എല്ലാവരും ഈ വൈറസിനു മുന്നിൽ പേടിച്ചു വിറങ്ങലിച്ചു നിൽക്കുകയാണ് .ആദ്യമായി കൊറോണസ്ഥിതീകരിച്ചത് ചൈനയിലെ വുഹാനിലാണ് .അവിടെ ഒരുപാട് പേർ ഈ രോഗത്തിനുമുന്നിൽ കീഴടങ്ങേണ്ടി വന്നു. കേരളത്തിലെ ത്രിശൂർ ജില്ലയിലുള്ള ഒറ്റ വിദ്യാർത്ഥിനിക്കാന് ആദ്യമായി ഇന്ത്യയിൽകോവിഡ് 19 സ്ഥിതീകരിച്ചത് ആ വിദ്യാർത്ഥി വുഹാനിൽനിന്നെത്തിയതായിരുന്നു .വളരെയധികം കരുതലോടെയാണ് പിന്നീട് നാം മുന്നോട്ടുപായത്. ആ വിദ്യാർത്ഥിനിക്ക് രോഗം ഭേദമായിരിക്കെയാണ്, ഇറ്റലിയിൽനിന്നുമെത്തിയ നാലഞ്ചാളുകൾക്ക് കോവിഡ് സ്ഥിതീകരിച്ചത്. അവർ സർക്കാരിന്റെ നിയമങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയതിനാൽ കൂടുതൽ ആളുകൾക്ക് നിരീക്ഷണത്തിൽ കഴിയേണ്ടി വന്നു.