കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/ബാലുവിന്റെ മാതൃക

17:00, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14025 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ബാലുവിന്റെ മാതൃക സൃഷ്ടിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബാലുവിന്റെ മാതൃക സൃഷ്ടിക്കുന്നു

ഒരു ദിവസം ബാലു അവന്റെ അച്ഛന്റെ കൂടെ നടന്നുപോകുകയായിരുന്നു.അപ്പോൾ അവനൊരു സംശയം.അത് മറ്റൊന്നുമല്ല.പോകുന്ന വഴിയിലുള്ള കുളം പണ്ടെ മലിനമായിരുന്നോ. അച്ഛൻ പറഞ്ഞു ഇല്ല,അടുത്ത കാലത്താണ് കുളം മലിനമായത്.പണ്ട് ശുദ്ധജലമായിരുന്നു.അതുകേട്ട ബാലു അച്ഛനോട് ചോദിച്ചു.നമുക്ക് ആ കുളം വൃത്തിയാക്കിയാലോ.അച്ഛൻ പറഞ്ഞു വേണ്ട മോനെ മലിനമായ കുളം നമുക്ക് വൃത്തിയാക്കാൻ ബുദ്ധിമുട്ടാകും.പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യമാണ് കുളത്തിലുള്ളത്.വീട്ടിലെത്തിയ ബാലുവിന്റെ ചിന്ത കുളത്തെക്കുറിച്ചായിരുന്നു.കുളം വൃത്തിയാക്കാൻ അവൻ തീരുമാനിച്ചു.കൂട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു.അടുത്ത ദിവസം കൂട്ടുകാരുമൊത്ത് കുളം വൃത്തിയാക്കാൻ തുടങ്ങി.അതുകണ്ട മുതിർന്നവർ സഹായികളായി.എല്ലാവരും കൂടി കുളം വൃത്തിയാക്കി.മാലിന്യം നീക്കിയതോടെ കുളത്തിലെ വെള്ളത്തിന്റെ നിറം മാറി.തെളിഞ്ഞ വെള്ളം കണ്ട് എല്ലാവരുടേയും മനസ് നിറഞ്ഞു.നാട്ടിലെ മാതൃകയായി ബാലുവും.

അധിദേവ്.കെ
7 D കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ