15:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭ്രാന്തൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭ്രാന്തൻ
അജ്ഞാതൻ ആരാഞ്ഞു
ആരാണ് ഭ്രാന്തൻ
അമ്മതൻ മടിയിലൂയലാടുമാ
കുരുന്നുപറഞ്ഞു,
തെരുവിൽ ഭാണ്ഡംപേറുമാ
തെരുവുതെണ്ടിയാണു ഭ്രാന്തൻ
അപ്പോഴതാരോ
അശരീരിയൽ ചൊല്ലി
അനാട്ടമിഹാളിൽ അട്ടഹസിക്കുമാ
അജ്ഞാത പ്രൊഫസറാണു ഭ്രാന്തൻ
അനന്തമാം ലോകത്തെ പാടിപുകഴ്ത്തുമാ
അന്ധനാം കവിയാണു ഭ്രാന്തൻ
എല്ലാം ശ്രവിക്കവെ
ആരോ പറഞ്ഞു
നോട്ടുകെട്ടുകൾ തേടിയലയും
പരിഷ്കാരിയാം മനുഷ്യാ
നീയാണു ഭ്രാന്തൻ
നീയാണു ഭ്രാന്തൻ