ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ


 താമരക്കുമ്പിൾ കൈകളുയർത്തി
താരാട്ടു പാട്ടിന്റെ ഈണമോടെ
ഉണ്ണി നീയുറങ്ങുറങ് എൻ മടിത്താഴയിൽ
അമ്പാടി പൈതലേ ചാഞ്ഞുറങ്ങു്
ചെമ്പനീർ പൂവുപോലുള്ളഅധരങ്ങളും
പൊന്തിങ്കൾപോലുള്ള മിഴികളുമായി
പാതിയഴിച്ചിട്ട കാർകൂന്തലിൽ
തിരുകിയണിഞ്ഞ പൊൻപൂക്കളുമായ്
പാതിരാ സൂര്യന്റെ മറവിൽ എന്നെ
പുഞ്ചിരി തൂകി ഉണർത്തി 'അമ്മ
നിറഭംഗി ഇല്ലാത്ത കനവുകൾ മഴവില്ലിൻ ചാരുത നൽകിക്കൊണ്ട്
കാറ്റിന്റെ ഈണത്തിൽ സൗരഭ്യം കൊണ്ടെന്നെ
വാരിപ്പുണർന്നു എൻ അമ്മതൻ മാതൃസ്നേഹം

 

ഗൗരി അനിൽ
ഗവ.എച്ച്.എസ്.എസ് കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത