ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/രോഗം

14:22, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗം

           രോഗം വരാത്ത മനുഷ്യരില്ലിവിടെ

രോഗം കാണാത്ത ദേഹമില്ല

രോഗം എന്ന കാരണം കൊണ്ട്

വേദനയ്ക്കപ്പുറം ‍ഞാൻ മറന്നു

തളിരിട്ട ജീവിത തുമ്പുകളൊടിഞ്ഞു

വിടരുന്ന പൂവിൻ ദളങ്ങളടർന്നു

മുരടിച്ചു പോയ എൻ ജീവിത താളുകൾ

എഴുതിയ വാക്കുകൾ ഞാ൯ മറന്നു

മാഞ്ഞു പോയ എൻ ജീവിത ശാഖകൾ

എന്തിനു തിരുത്തി നീ രോഗമേ...

മിഴികളിൽ നിന്ന് പൊഴിയുന്ന മുത്തിന്ന്

നീയല്ലേ കാരണം രോഗമേ...

ആഴമേറും എൻ നോവുകൾ

മനസ്സിൽ മാറ്റുമോ രോഗമേ നീ....

 

അനഘ.ടി.വി
9 A ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത