13:47, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nadwi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി മലിനീകരണം | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യനെ മണ്ണിലുറപ്പിച്ച്
ശുചിത്വ പൂർണ്ണതയിൽ ജീവശ്വസനം നൽകി
പരസ്പരം കൈകോർത്ത്
നന്മയുടെ വിശുദ്ധി നിറഞ്ഞ
ആ പഴയ കാലം ഇനി തിരിച്ച് വരുമോ
സോദരാ തിരിച്ചുവരുമോ
ഇന്ന് മർത്യൻ്റെ ദുഷ്പ്രവൃത്തികൾ
ഭൂമിയെ വീർപ്പുമുട്ടിക്കുന്നു
ഭൂമിയും പുഴകളും മലിനമാക്കുന്നു മർത്യർ മലിനമാക്കുന്നു
കാടും മലയും കാണാതാകുന്നു
ഭൂമിയും പ്രകൃതിയും നാളെ ഒരുനാൾ കാണാതാകുന്നു