എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കുട്ടികളിലെ നല്ല ശീലങ്ങളിൽ ഒന്നാണ് ശുചിത്വം. ശുചിത്വം ഉണ്ടെങ്കിലേ ആരോഗ്യമുണ്ടാകുകയുള്ളു. നമ്മുടെ ലോകത്ത് ഉണ്ടാകുന്ന പല രോഗങ്ങൾക്കും കാരണം ശുചിത്വക്കുറവ് ആണ്. ശുചിത്വം എന്താണെന്ന് പറഞ്ഞാൽ ദിവസവും കുളിക്കുന്നത് വൃത്തിയുള്ള വസ്ത്രം ധരിക്കുന്നത് രണ്ടുനേരം പല്ലു തേക്കുന്നത് പരിസരം വൃത്തിയാക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ്. ശുചിത്വ കുറവുകൊണ്ടാണ് നമ്മുടെ ലോകത്ത് ചിക്കൻ ഗുനിയ എലിപ്പനി ഡെങ്കിപ്പനി തുടങ്ങി പലവിധ രോഗങ്ങൾ ഉണ്ടാകുന്നത്. തുറന്നുവച്ചിരിക്കുന്ന ആഹാരപദാർത്ഥങ്ങൾ കഴിക്കുക മലിനജലം കെട്ടികിടക്കുക കൈ കഴുകാതെ ഭക്ഷണം കഴിക്കുക കഴുകാത്ത പച്ചക്കറികളും പഴവർഗങ്ങളും ഉപയോഗിക്കുക അ തുടങ്ങിയ കാര്യങ്ങൾ വിവിധതരം ശുചിത്വ കുറവാണ്. ആയതിനാൽ നാം എല്ലാവരും ഒരു മേൽപ്പറഞ്ഞവയിൽ ശ്രദ്ധ ചെലുത്തി നമ്മുടെ ശുചിത്വം ഉറപ്പാക്കേണ്ടത് അത് ആരോഗ്യ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.

അർഫിത എസ് എസ്
3 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം