സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ കോവിഡ്:പ്രകൃതിയുടെ വീണ്ടെടുപ്പ്
കോവിഡ്:പ്രകൃതിയുടെ വീണ്ടെടുപ്പ്
പക്ഷികളും മൃഗങ്ങളും മറ്റു സസ്യലതാദികളും തങ്ങളുടെ ആവാസവ്യവസ്ഥയിലേക്കു തിരിച്ചെത്തുന്നു.പുഴകൾ ശാന്തമായി ഒഴുകുന്നു.നിലച്ചുപോയ കിളികളുടെ മധുരസ്വരം തിരിച്ചെത്തി.നഷ്ടപ്പെടുമെന്നു കരുതിയ പ്രകൃതി മടങ്ങിയെത്തി.മാത്രമല്ല,അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു.അതേസമയം മനുഷ്യമനസ്സുകൾ മരവിച്ചിരിക്കുന്നു.മലിനീകരണമില്ലാത്ത ലോകത്ത് ജീവജാലങ്ങൾ സന്തോഷാരവം മുഴക്കുന്നു.മറുഭാഗത്ത് മനുഷ്യഹൃദയങ്ങളിൽ ഭയത്തിന്റെ ആരവവും മുഴങ്ങുന്നു.ശുചിത്വമില്ലാത്ത ലോകത്ത് വീർപ്പുമുട്ടി വിടരാനാവാതെ ബുദ്ധിമുട്ടിയ പൂക്കൾ ഇന്ന് ശുദ്ധവായുവിനാൽ നിറഞ്ഞുനിൽക്കുന്ന ലോകത്ത് ആയിരായിരം പുഞ്ചിരികളോടെ വിരിയുന്നു. ഭവനങ്ങളിൽ കുട്ടികളുടെ കളിചിരികൾ ഉയരുന്നു.പുതുതലമുറയിൽ വളർന്നുവരുന്ന പൈതങ്ങൾക്ക് മുതിർന്നവരിൽനിന്ന് അറിവുകൾ അഭ്യസിക്കാൻ സമയം ലഭിക്കുന്നു.കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്നത് മഹാമാരിയാൽ പൂർണമായിരിക്കുന്നു.പാഠപുസ്‌തകങ്ങളിലുള്ള അറിവ് ഭംഗിയായി പരീക്ഷ പേപ്പറിൽ പ്രയോഗിക്കുന്നതിലല്ല മറിച്ച് അത് ജീവിതത്തിൽ പ്രയോഗിക്കേണ്ട അവസരത്തിൽ കൃത്യമായി നിർവ്വഹിക്കുന്നവരാരോ അവരാണ് യഥാർത്ഥ വിജയി എന്ന പാഠം കോവിഡ്-19 എന്ന മഹാമാരി പഠിപ്പിച്ചുതരുന്നു. കോവിഡ്-19 എന്നത് ഒരു മഹാമാരി മാത്രമല്ല ലൗകികവ്യഗ്രതയിൽ കഴിഞ്ഞിരുന്ന മനുഷ്യനെ ദൈവത്തിങ്കലേയ്‌ക്കു നയിച്ച ദൂതനും മനുഷ്യന് ആവശ്യമുള്ളതെന്ത് ആവശ്യമില്ലാത്തതെന്ത് എന്ന് തിരിച്ചറിവുനൽകുന്ന ഗുരുവുമാണ്.മനുഷ്യൻ എന്താണ് വിലപ്പെട്ടതായി വിചാരിച്ചത് അതൊന്നും ഒന്നുമല്ല എന്ന തെളിയിച്ചിരിക്കുകയാണ് ഈ മഹാമാരി. പ്രകൃതിയെ നശിപ്പിച്ചിരുന്ന മനുഷ്യൻ ഇപ്പോൾ പ്രകൃതിയാൽ നശിച്ചുകൊണ്ടിരിക്കുകയാണ്.അവന്റെ സമ്പത്തും ആർഭാടവും അഹങ്കാരവുമെല്ലാം ഇല്ലാതാക്കി.ഇന്ന് ലോകത്ത് എല്ലാ മനുഷ്യരും ഒരുപോലെയാണ്. സമ്പത്തുള്ളവനെന്നോ ഇല്ലാത്തവനെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ യജമാനെനന്നോ അടിമയെന്നോ സത്രീയെന്നോ പുരുഷനെന്നോ വേർതിരുവുകളില്ല്.എല്ലാവരും മനുഷ്യരാണ്.ജീവനുവേണ്ടി പോരാടുന്ന മനുഷ്യർ.പരിസ്ഥിതിബോധവും ശുചിത്വബോധവും ഇല്ലാത്ത മനുഷ്യർ ഓർത്തില്ല അവർക്കീവിന വരുമെന്ന്. സ്വന്തമെന്ന് കരുതിയതെല്ലാം നഷ്‌ടമായി.തന്നെ വളർത്തിയെടുത്ത് പ്രകൃതിമാതാവിനെ അവർ ചൂഷണം ചെയ്‌തു.തനിക്ക് നഷ്‌ടപ്പെട്ടതെല്ലാം പ്രകൃതി വീണ്ടെടുക്കുന്നു.എന്നാൽ മനുഷ്യന് ഒരു വിരൽപോലും അനക്കാൻ സാധിക്കുന്നില്ല.സാമ്പത്തികത്തിലും അറിവിലും വികസനങ്ങളിലും കണ്ടുപിടുത്തത്തിലും മുന്നീലായിരുന്നവർ എവിടെപ്പോയി?ഞങ്ങൾക്കൊന്നിനേയും പേടിയില്ല എന്നഹങ്കരിച്ചവർ എവിടെപ്പോയി?എല്ലാവരുംപ്പോയി.സ്വന്തം രാജ്യത്തെയും ജനങ്ങളെയും വിട്ട് ഓടിപ്പോയി. എന്നാൽ ഒരു കൊച്ചു കേരളം ലോകത്തിനുമുഴുവൻ മാതൃകയായിരിക്കുന്നു.സമ്പത്തിൽ മാത്രമല്ല ആപത്തുക്കാലത്തും ഒരുമ കാണിക്കുന്നവരുടെ ഇടയിലാണ് ഐക്യമുള്ളത്.അവരാണ് ധീരർ.ഒന്നിനേയും നാം ചെറുതായി കാണരുത്. ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്. രണ്ടു പ്രളയങ്ങളേയും ഓഹി ചുഴലിക്കാറ്റിനെയും അതിജീവിച്ച് കേരളജനത ഈ മഹാമാരിയെയും അതിജീവിക്കും.നല്ലൊരു നാളേയ്‌ക്കായി സാമൂഹിക അകലം പാലിച്ചകൊണ്ട് മനസ്സുകളിൽ കൈകോർക്കാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം