കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആസ്വാദനകുറിപ്പ്/ആസ്വാദനക്കുറിപ്പ് 5

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School13612 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഒന്നുമറിഞ്ഞൂട ! | color=3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നുമറിഞ്ഞൂട !

                       സുഗതകുമാരി

ഞങ്ങടെ കുഞ്ഞനിയത്തിക്ക്
ഒന്നുമറിഞ്ഞൂടാ!
അമ്മേ എന്നു വിളിക്കാൻ പോലും
പെണ്ണിനറിഞ്ഞൂടാ!
കുഞ്ഞിക്കാലടി വെച്ചു നടക്കാൻ
ഒന്നാം പാഠം വായിക്കാൻ
അമ്മ വിളിച്ചാൽ മിണ്ടാൻ പോലുo
പെണ്ണിനറിഞ്ഞൂടാ!
പാട്ടൊന്നും പാടാനറിയല്ല
പപ്പടം തിന്നാനറിയില്ല
എന്നോടൊത്ത് കളിക്കാൻ പോലും
പെണ്ണിനറിഞ്ഞുടാ!
അമ്മയെടുത്തു കളിപ്പിക്കുമ്പോൾ
അമ്മിഞ്ഞപ്പാലു കുടിക്കുമ്പോൾ
പല്ലില്ലാതെ ചിരിക്കാൻ മാത്രം
കള്ളിക്കറിയാമേ !

പ്രശസ്ത കവിയത്രി സുഗതകുമാരിയാണ് ഒന്നുമറിഞ്ഞൂടാ എന്ന കൊച്ചു കവിത എഴുതിയത് . ഈ കവിതയിൽ സുഗതകുമാരി ഒരു കൊച്ചു പൈതലിനെ പറ്റിയാണ് വർണിക്കുന്നതു.. ഈ കവിതയിൽ മൂത്ത കുട്ടി തന്റെ കുഞ്ഞനു ജത്തിയെ പറ്റി പറയുന്നു.. ആ പിഞ്ചു കുഞ്ഞിന് ഒന്നും അറിയാൻ പറ്റില്ല എന്നാണ് പറയുന്നത് .. അമ്മേ എന്ന് വിളിക്കാനും കുഞ്ഞി കാല് കൊണ്ട് നടക്കാനും മിണ്ടാനും പാട്ട് പാടാനും പപ്പടം തിന്നാനും കളിക്കാൻ പോലുമറിയില്ല. ആകെ അനിയത്തികുട്ടി ക്കു അറിയുന്നത് അമ്മ പാല് കൊടുക്കുമ്പോൾ കുഞ്ഞി മോണ കാട്ടി പല്ലില്ലാത്ത ചിരിക്കാൻ മാത്രം അറിയാമെന്നും പറയുന്നു. പദ ഭംഗി കൊണ്ടും ശൈലി കൊണ്ടും സമ്പന്നമാണീ കവിത. ഉതാഹരണം.. പാടാൻ അറിയില്ല .. പപ്പടം തിന്നാൻ അറിയില്ല. എന്നോടൊത്തു കളിക്കാൻ പോലും അറിയില്ല എന്നുള്ളത് .....

അഗീരിയ. വി കെ
നലാംതരം കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം