ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/തോരാമഴ

12:57, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തോരാമഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തോരാമഴ


ഇലകളെ തഴുകിയതാ
വീശുന്നു തളിർ കാറ്റ്
പിന്നാലെയെത്തീ മഴയും
തലതാഴ്ത്തി നിൽക്കുന്ന
പറങ്കി മാവിൻ കൊമ്പത്ത്
കത്തി കളിക്കുന്ന തളിർ
കാറ്റിനുമുണ്ടൊരു കഥ പറയാൻ
തെളിനീരിൽ മുങ്ങിയ
ഇളം പുല്ലുകൾ
പതിയെ തലയുയർത്തി
ഇടിയെ പേടിച്ച് തല താഴ് -
ത്തീടുന്നു വൻ മരങ്ങൾ
താഴെയതാ മഴയെ പഴിക്കുന്നു മനുഷ്യർ
പഴി കേട്ടിട്ടെന്നോണം
ഉടനെയെത്തുന്നൂ
പൊൻ സൂര്യൻ
ഇതു കണ്ടിട്ടുണ്ണി ചൊല്ലീടുന്നു
'കുറുക്കനും കുറുക്കത്തിക്കും കല്യാണം

 

അൻസിൽ അലി ഖാൻ
5 A ജി. യു. പി. സ്കൂൾ മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത