ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പ്രകൃതി നീ എത്ര മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44508lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി നീ എത്ര മനോഹരി | color=5 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി നീ എത്ര മനോഹരി

കോവിഡ് എന്ന മഹാമാരി
മരണം വാരി വിതച്ചപ്പോൾ
മാനവർ എല്ലാം വീട്ടിലായ്
നോക്കൂ കൂട്ടരേ ചുറ്റുപാടുകൾ
എത്ര മനോഹരം എൻ നാട്
തെളിനീരൊഴുകും പുഴകൾ
കിളിപാടും കാടുകൾ
പൂക്കൾ തേടും പൂമ്പാറ്റകൾ
മധു നുകരും വണ്ടുകൾ എല്ലാം മടങ്ങി വന്നു
മാലിന്യമില്ല, വായു മലിനീകരണം ഇല്ല
എല്ലാം ശുദ്ധിയായി
ഒറ്റകെട്ടായി അണിചേരാം
നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം
മഹാമാരികൾ മാറി മറയും
എൻ പ്രകൃതി നീ ഇപ്പോൾ എത്ര മനോഹരി
 

Shijo Sunil. A
II A G L P S Koothali
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത