ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ കര‍ുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15014 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കര‍ുതൽ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കര‍ുതൽ

നിശ്ചലമാക‍ുമീ ലോകവും
നിന്നൊടുങ്ങി അണയുമീ
നോവുമാത്മാവിൻ കര‍ുത്തുമായ്
ശീതള സ്പർശത്തിൻ മാലാഖമാർ

ജീവന‍‍‍ുകൾ കൊയ്തെടുക്കുന്നീ
മൂർച്ചയേറിയ വാളിൻ
മൂർഛിച്ച ‍മൂർച്ചയകറ്റാനായ്
സുസംഘടിതമാം ഏകമനം
 
വിളക്കേന്തിയ വനിതയുടെ
വിളക്കുമായ് തിരി കോർക്കാം
ഈ അന്ധകാരത്തിൻ മൂർച്ചയെ
മൃദുസ്പർശത്തിൻ വെളിച്ചമേകി മറച്ചിടാം

ന‍ൂറ്റാണ്ടുകളായ‍ുള്ള ചരിത്ര ഗാഥയുടെ
കറുപ്പണിഞ്ഞൊര‍ു ചരിത്രം
ഇനി ത‍ുടരാൻ അനുവദിക്കരുതേ
മാനവരേ ………….