ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/മടിയൻ മല ചുമക്കും
മടിയൻ മല ചുമക്കും
രാകേഷ് ഒരു കച്ചവടക്കാരനായിരുന്നു. അയാളുടെ വീട്ടിൽ ഒരു വലിയ ധാന്യപ്പുര ഉണ്ടായിരുന്നു.അതിൽ നിറയെ ഗോതമ്പും അരിമണികളും. അതുകൊണ്ടുതന്നെ രാകേഷിന്റെ വീട്ടിൽ നിറയെ ചുണ്ടെലികളും ഉണ്ടായിരുന്നു. ദിവസം കഴിയുന്തോറും ചുണ്ടെലികളുടെ എണ്ണവും കൂടിക്കൂടിവന്നു. എലികളെ കൊണ്ടു പൊറുതിമുട്ടിയ രാകേഷ് ഒരു പൂച്ചയെ വാങ്ങി. മിട്ടു എന്നായിരുന്നു ആ പൂച്ചയുടെ പേര്. എന്നാൽ മടിയനായ പൂച്ച അവിടെ തിന്നും കുടിച്ചും അങ്ങനെ കിടപ്പായി. മിട്ടുവിനെ അവിടെനിന്നും ഓടിക്കാനായി ചുണ്ടെലികൾ ഒരു ഉപായം കണ്ടെത്തി. ഉറങ്ങിക്കിടന്ന മിട്ടു പൂച്ചയുടെ പുറത്തേക്ക് ഗോതമ്പുമാവ് മുഴുവൻ ചുണ്ടെലികൾ ഇട്ടുകൊടുത്തു. രാകേഷ് തിരികെ വന്നപ്പോൾ ഗോതമ്പു മാവിൽ കുളിച്ചുനിൽക്കുന്ന മിട്ടു പൂച്ചയെയാണ് കണ്ടത്. ദേഷ്യം വന്ന് രാകേഷ് മിട്ടു പൂച്ചയെ വടിയെടുത്തു തല്ലി. തൻറെ മടി ആണ് തനിക്ക് അടി വാങ്ങി തന്നത് എന്ന് മിട്ടു പൂച്ചയ്ക്ക് മനസ്സിലായി..
|