ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/അക്ഷരവൃക്ഷം/പഞ്ഞീർപൂക്കൾ(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43336 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പഞ്ഞീർപൂക്കൾ | color=2 }} <p> ആമ്പൽക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പഞ്ഞീർപൂക്കൾ

ആമ്പൽക്കുളത്തിലെ വെള്ളം വറ്റി . കുഞ്ഞുമീനുകളെ കൊത്തി തിന്നാൻ ചക്കി പരുന്തും നീലപൊന്മാനും വന്നു . കുഞ്ഞു - മീനുകളെ എങ്ങനെ രക്ഷിക്കും ? കിച്ചു തലപുകഞ്ഞാലോചിച്ചു . വെള്ള ടാങ്കിലെ മുഴുവൻ വെള്ളവും കുളത്തിൽ നിറച്ചു . ഒരു വലിയ വല കൊണ്ടു വന്ന് കുളം മുഴുവൻ മൂടി വെച്ചു . ആമ്പൽ കുളത്തിലെ കുഞ്ഞു മീനുകളെ രക്ഷിച്ച കഥ രണ്ടാം ക്ലാസ്സിലെ അവന്റെ എല്ലാ കൂട്ടുകാരോടും പറഞ്ഞു . അവരെല്ലാവരും വളരെ സന്തോഷിച്ചു . കുളത്തിലെ രണ്ടുമൂന്നു മീനുകളെ പിടിച്ച് കിച്ചു കുപ്പിയിലിട്ടു വളർത്തി . ദിവസേന വെള്ളം മാറ്റി അവയെ സംരക്ഷിച്ചു . മീനിന്റെ പഴയ വെള്ളം അവനവൻറ പഞ്ഞിനീർ ചെടിയിലാണ് ഒഴിച്ചത് . കുറേ ദിവസം കഴിഞ്ഞപ്പോൾ ആ ചെടി നിറയെ പഞ്ഞിർപുക്കൾ . ഹായി എന്റെ പഞ്ഞീർ ചെടി പൂത്തു . കിച്ചു തുള്ളിച്ചാടി.

സൂരജ്
2A ജി.യു.പി.സ്കൂൾ ഈഞ്ചയ്ക്കൽ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ