ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/ഒരുമിക്കാം അമ്മയ്ക്കായ്
ഒരുമിക്കാം അമ്മയ്ക്കായ്
ഒരു രാവ് പുലരുന്നു ഒരുമിച്ചു നീങ്ങാനായ് ഒരു പുതു മർത്യനായ് നീങ്ങവേ ഭൂവിൽ മരണം മുഖാമുഖം കണ്ടൊരാ മർത്യന് ജാതിയും വേണ്ട മതവും വേണ്ട പുതിയൊരു ജീവിതം സൃഷ്ടിക്കാനായ് പുതിയൊരു മർത്യനായ് ജീവിക്കുവാൻ ഒരു കേരളം കൂടെ കണികാണുവാൻ മർത്യന് പുതിയൊരു രാവ് വരുന്നുവെങ്കിൽ ഇല പച്ച പൂ മഞ്ഞു തഴുകി തലോടുന്ന സൗന്ദര്യ ഭൂമിയായ് മാറിടേണം ശാന്തമായ് ഒഴുകുന്നു പുഴകളും നദികളും ഒരു രാഗം പോലെ കാറ്റും തലോടുന്നു ഒരു പുതു മർത്യനായ് ഇനിമുതൽ ഈ ഭൂവിൽ ജീവിച്ചിടാം ഒരു നേരം ഭക്ഷിക്കാൻ ഒരു പിടി അന്നമെങ്കിലും കിട്ടുവാൻ പ്രാർത്ഥിച്ച മർത്യനുണ്ട് ഭൂവിൽ കളവില്ല ചതിയില്ല ഇനിമുതൽ ഭൂവിൽ ഒരുമിച്ചു നീങ്ങുവാനായ് നവകേരളം സൃഷ്ടിക്കാനായ് പുതിയൊരു മർത്യനായ് ജീവിക്കുവാനായ് ഉടുതുണി മാത്രമായ് കരയിലേക്കെത്തിയ ഒരുപാട് ജീവൻ നിലകൊള്ളുന്നു കള്ളവും ചതിയും മറന്നുപോയ് മർത്യൻ പുതിയൊരു ജീവിതം സൃഷ്ടിക്കാം നമ്മുടെ നാടിനായ് നവകേരള സൃഷ്ടിക്കായ് നാടെങ്ങും വിളയട്ടെ പുതു ജീവിതം ജീവിതം ...............ജീവിതം......ജീവിതം.........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ