10:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46030(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അമ്മേ പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മേ..... പ്രകൃതി....
അമ്മിഞ്ഞപ്പാൽ തന്ന തായേ ,
അന്നം തന്ന ദേവീ
അവിടത്തേയ്ക്ക് പ്രണാമം
ഇന്ന് നിന്നെ കീറിമുറിച്ചവർ
ഇന്ധനങ്ങൾ ഊറിക്കുടിച്ചവർ
ഇവിടം നശിപ്പിച്ചവർ
ഇന്നിന്റെ മക്കൾ നിന്റെ മക്കൾ
നിന്നോട് ഞങ്ങൾ ചെയ്തതിന്
നീ ഇന്നു പകരം വീട്ടുന്നുവോ ?
നിന്നെ ഇന്നു തിരിച്ചറിയുന്നു ഞാൻ
നിന്റെ മഹത്വം ഞാൻ അറിയുന്നു
അടുത്ത തലമുറയ്ക്കായി നിന്നെക്കാക്കാം
ആ കാലടികളിൽ വീണു മാപ്പു പറയാം ഞങ്ങൾ