00:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42084(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരത്തുകില്ല നാം കോവിഡിൻ അണുക്കളെ
പടികടത്തിടും കരുതലിൻ
കരുത്തുമായ്
അടച്ചിരിക്കണം വീടിൻ
അകത്തളങ്ങളിൽ
വൈറസിന്റെ വ്യാപനത്തെ
തടുക്കുവാൻ
ജാഗരൂകരാകണം ഭീതിവേണ്ട കൂട്ടരേ
പരത്തിടില്ല മറ്റൊരാൾക്കും
നമ്മിലൂടണുക്കളെ
കൈകൾ കഴുകി വൃത്തിയാക്കാം
മാസ്‌ക്കുകൾ ധരിച്ചിടാം
പ്രതിജ്ഞ ചെയ്ത് ഒരുമയോടെ
മുന്നേറിടാം.