പൊരുതുവാൻ സമയമായി ലോകരെ പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിച്ചു നമുക്കിനി ദുരന്തത്തിൻ ചുറ്റുപാടിൽ നിന്നും മുക്തി നേടാം . പിന്നീടാവാം വിരുന്നു സൽക്കാരങ്ങൾ നമുക്കൊഴിവാക്കീടാം ഹസ്‌തദാനം അല്പകാലം നമുക്ക് അകന്നിരിക്കാം വരും കാലത്തിൽ അടുത്തിരിക്കാൻ. പരിഹസിക്കേണ്ട നേരമല്ലിതെ -ന്നോർക്കേണം സോദരരെ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനെയല്ല സമൂഹമാണെന്നു ഓർക്കുക കൂട്ടരേ ! പാലിക്കേണം നിർദ്ദേശങ്ങൾ മാനിക്കേണം അറിവുള്ളോരുടെ വാക്കുകൾ നാളെ ശുഭ വാർത്ത കേൾക്കുവാനായി ഒരു മനസ്സോടെ പ്രവർത്തിച്ചിടാം ഒത്തൊരുമയോടെ ശ്രമിച്ചിടാം