എന്തു സുഖമീ കാലം കിളികൾ ചിലക്കുന്നു . സുന്ദരമാം ഗഗനത്തിൽ പറവകൾ പറക്കുന്നു . പുകയില്ല പൊടിയില്ല വിജനമാം വീഥികൾ. ശാന്തമല്ലോ സമുദ്രവും നീന്തി തുടിക്കുന്നു മീനുകൾ. ബന്ധനത്തിൻ കയ്പ്പറിയുന്നു അധിപനാം മർത്യനും. മനുഷ്യനോ വിറക്കുന്നു സൂക്ഷ്മമാം വൈറസിനെയോർത്ത്.