ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി ചിന്തകൾ -ബാവലിപ്പുഴയുടെ ആത്മകഥ
പരിസ്ഥിതി ചിന്തകൾ - ബാവലിപ്പുഴയുടെ ആത്മകഥ
കൊട്ടിയൂരിലും കേളകത്തും മനുഷ്യർ കുടിയേറി വരുന്നതിനു മുമ്പേ ഞാൻ ഈ നാടിനെ ഹരിതാഭം ആക്കി. കുടിയേറ്റ കാലം മുതൽ നിങ്ങളുടെ കിണറുകളിൽ കുടിവെള്ളം ആയും കൃഷിയിടങ്ങളിൽ നീർച്ചാലുകളായും ഞാൻ ജലസമൃദ്ധി നൽകി നൽകി. എൻറെ കൈവഴിയായി ഇരുവശങ്ങളിലുമുള്ള മലകളിൽ നിന്നും അനേകം തോടുകൾ ഈ നാടിനെ പൊന്നണിയിച്ചു. പക്ഷേ പിന്നീട് വന്ന തലമുറ എന്നെ ചൂഷണം ചെയ്യാനും മലിനമാക്കാനും തോടുകളെ ഇല്ലാതാക്കാനും ആരംഭിച്ചു. ഇന്ന് ഞാൻ മെലിഞ്ഞുണങ്ങി മുഴുവൻ പരിക്കുകളുമായി ഒഴുകുകയാണ് ഇത് എങ്ങനെ സംഭവിച്ചുവെന്നല്ലേ.... തണ്ണീർത്തടങ്ങളും വനങ്ങളും നശിപ്പിച്ചു, അമിതമായ കൃഷിയും കോൺക്രീറ്റ് വൽക്കരണവും നാടിനെ വരണ്ടതാക്കി. ഓരോ വീടുകളിലെയും സ്ഥാപനങ്ങളിലെയും കടകളിലെയും മാലിന്യങ്ങൾ ഇടാനുള്ള കുപ്പത്തൊട്ടി ആക്കി മാറ്റി തോടുകളും പുഴകളും. മലിനജലവും പ്ലാസ്റ്റിക്ക് മാലിന്യവും കൊണ്ട് നിറച്ചു എന്നെയും തോടുകളും. അമിതമായ ജലചൂഷണവും വിഷം കലർത്തിയും തോട്ട പൊട്ടിച്ചുള്ള മീൻ പിടുത്തവും എന്നെ തളർത്തി. തോടുകളുടേയും എന്റെയും അരികു വശങ്ങളിൽ വളർന്നിരുന്ന മുളകളും മരങ്ങളും വെട്ടിമാറ്റി കയ്യാല വച്ച് കൈയ്യേറി മനുഷ്യർ .എന്റെ അടിത്തട്ട് മാന്തിയുള്ള മണലെടുപ്പും കൂടി ആയപ്പോൾ എന്റെ തകർച്ച പൂർണ്ണമായി .തോടുകളും കുളങ്ങളും കിണറുകളും വറ്റി. കുടിവെള്ള ക്ഷാമവുമായി . നാടിന് മുഴുവൻ വേണ്ട ജലം നൽകിയ എന്നെ നിങ്ങൾക്ക് പുനർജീവിപ്പിക്കാനാവും എങ്ങനെയെന്നോ, മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അവസാനിപ്പിക്കുക. എന്റെയും തോടുകളുടേയും വശങ്ങളിൽ മുളകളും മരങ്ങളും വച്ചു പിടിപ്പിക്കുക. പുതിയ തലമുറ എന്നെ സ്നേഹിക്കുക .... സംരക്ഷിക്കുക ഞാൻ വീണ്ടും ജീവജലവുമായ്, തെളിനീരായ് ഒഴുകട്ടെ .... നിങ്ങളുടെ സ്വന്തം ബാവലിപ്പുഴ.
സാങ്കേതിക പരിശോധന - Mathew Manu തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം