ഗവ.വൊക്കേഷണൽ‍‍.എച്ച് .എസ്.എസ്.ചിറക്കര/അക്ഷരവൃക്ഷം/തിരിച്ചടിക്കുന്നു പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14009 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തിരിച്ചടിക്കുന്നു പ്രകൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചടിക്കുന്നു പ്രകൃതി

മഴയിന്ന് പ്രളയമായി
വെയിലിന്ന് വരൾച്ചയായ്
പ്രകൃതിയുടെ ലീലകൾ മനു ജാ
 നിൻ നിർഭയം ഭയമായി മാറുന്നു
സുന്ദരമാമീ പ്രകൃതിയിന്ന് നിൻറെ കാലനിൽ ഒന്നായി മാറുന്നു
   കനലുപോലെ കത്തിജ്വലിക്കുന്ന സൂര്യന്റെ ചൂടിൽ
ഭസ്മാമനുജാ നീ ഇന്ന് ലോകത്തിൽ
ജീവനു വേണ്ടി കൊതിക്കുന്നു നാം
 മുത്തശ്ശി കഥയിലെ കഥ പോലെയായി
ഇന്ന് നിൻറെയീ ജീവൻ
 മനുഷ്യൻ വ്യഥയോടെ ചേർന്നു
മനുഷ്യനേക്കാളും ക്രൂരനായി തിരിച്ചടിക്കുന്നു നീയിന്ന്
  തിരിച്ചടിക്കുന്നുവോ നമ്മോട്
തീ പോലെ കഠിനമാം സൂര്യൻറെ ചൂടിൽ
കത്തി നശിക്കുന്നു നാമേവരും
മഴ ഇന്നു പെയ്താൽ നീന്തി തുടിക്കുന്നു ജീവനുവേണ്ടി നാം
 മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് പോലും
ധർമ്മവും വെട്ടിപ്പിടിക്കാൻ വേണ്ട മനുജാ നിൻ രീതിയിൽ നീ തന്നെ ആണ്
     വൻമതിൽ താണ്ടിയ കോട്ടകൾ തച്ചുടച്ചു ഇന്നവൻ
നിൻറെ ജീവൻറെ കാലൻ ആയി
 തിരിച്ചടിക്കുന്നുവോ ഇക്കാലമത്രയും





 

അർച്ചന സി എം
X A ജി വി എച്ച് എസ്സ് എസ്സ് ചിറക്കര
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത