തിരുമംഗലം യു.പി.എസ്/അക്ഷരവൃക്ഷം/എന്റെ ഡയറിക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24574 (സംവാദം | സംഭാവനകൾ) (' <big>എന്റെ ഡയറിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                                    എന്റെ ഡയറിക്കുറിപ്പ്   11-04-2020 ശനി

മാർച്ച് പകുതിയോടെ സ്കൂൾ അടച്ചപ്പോൾ ആദ്യം സന്തോഷം തോന്നിയെൻകിലും പിന്നീട് കുറെ നാളത്തേക്ക് എൻെറ കൂട്ടുകാരേയും അധ്യാപകരേയും കാണാൻ കഴിയില്ലല്ലോ.എന്നോർത്തപ്പോൾ വല്ലാത്ത വിഷമം തോന്നി.കൊറോണ എന്ന രോഗം കൂടുതൽ പടരാതിരിക്കാനാണ് സ്കൂൾ പൂട്ടിയതെന്ന് പിന്നീട് അറിഞ്ഞു. സ്കൂൾ പൂട്ടിയതിനുശേഷം മാമൻെറ വീട്ടിൽ പോയി.അത് നല്ല അനുഭവമായിരുന്നു.കൂട്ടുകാരുടെ കൂടെ നാളുകൾക്ക് ശേഷം കളിക്കാൻ സാധിച്ചു.ഞായറാഴ്ച കർഫ്യൂ ആയതിനാൽ വൈകുന്നേരം അഞ്ചുമണിക്ക് ‍ ഞങ്ങൾ തട്ടിൻെറ മുകളിൽ കയറി പാത്രം കൊട്ടി.ലോക് ഡൗൺ വന്നതോടെ ചിത്രരചനാക്ളാസും ഫുഡ്ബോൾ കളിയും എനിക്ക് നഷ്ടമായി.എന്നിരുന്നാലും വീട്ടിലിരുന്ന് ഫുഡ്ബോളും ചിത്രരചനയും പരിശീലിക്കുന്നു.