20:30, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14037(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗങ്ങൾ രോഗങ്ങൾ
വൈറസു രോഗങ്ങൾ
ഭീതിയൊടീ ജനക്കൂട്ട-
ങ്ങൾ നിത്യവും.
പായുന്നു പരതുന്നു
വെപ്രാളപ്പെട്ടെന്നും
മാനുഷ ലോകത്തെ
കാർന്നുതിന്നുന്നു.
പ്രതിരോതമാവശ്യമാ-
ണെത്രയും വേഗം
രോഗങ്ങളെ ചെറുത്തു
നിർത്തുവാനെന്നും.
കൈകളും ദേഹവും
ശുദ്ധമാക്കീടുകിൽ
വൈറസ്സിനെ കൊന്നു
ചാമ്പലാക്കാം.
ഹസ്തദാനം മുതൽ
സൂക്ഷിച്ചുകൊൾകെന്നും
മാന്യമായ അകലം പാലിച്ചിടാം.
ഇനിയുമൊരു രോഗം
വന്നു കൂടാ ഈ
ലോകത്തിൽ നിത്യം
സുരക്ഷിതമാവുകിൽ.
നല്ലൊരു നാളേക്കായ്
നല്ലൊരു നാടിനു
വേണ്ടി നാം ജാഗ്രതയോടെ
മുന്നേറിടേണം.
അതിജീവിക്കും നമ്മൾ
അതിജീവിക്കും ഈ
വൈറസു രോഗങ്ങൾ പലതിൽ നിന്നും