സെന്റ് മേരീസ് എച്ച് എസ് കൈനകരി/അക്ഷരവൃക്ഷം/ പ്രകൃതി വിസ്മയം

20:00, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46030 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി വിസ്മയം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി വിസ്മയം

മകരമാസത്തിന്റെ മഞ്ഞിൽ വിരിയുന്ന -
പൂക്കളെ കാണുവാൻ എന്തു ഭംഗി
കലപില ശബ്ദമായി നിദ്രയുണർ ത്തുന്ന
കിളികളെ കാണുവാൻ എന്തു ഭംഗി
കുന്നും മലകളും പാടങ്ങളുമുള്ള -
ഒരുകൊച്ചു ഗ്രാമമാണെന്റെഗ്രാമം
ടാറിട്ടറോഡില്ല വൈദുതിയുമില്ല
ഓലയാൽ മേഞ്ഞുള്ള കൂരകളും
നിദ്രയുണർന്നു ഞാൻ നേരെ നടന്നല്ലോ
ആ കൊച്ചു പാടവരമ്പിലൂടെ
മകരമാസത്തിന്റെ മഞ്ഞിൻകണങ്ങളെ
മുത്തുപോൽ തഴുകിയ പുല്ലിലൂടെ
ഞാറുപറിക്കുന്ന പെണ്ണുങ്ങളുണ്ടെന്ന് ഉഴുതുമറിക്കുന്നൊരാണുങ്ങളും
കര്ഷകപ്പാട്ടിന്റെ ആണല വരികളാൽ എന്റെ മനസിനെ തൊട്ടുണർത്തി

സാജൻ ജോസഫ് മാത്യു
VIIA സെന്റ്. മേരീസ് ഹൈസ്കൂൾ കൈനകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത