ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

18:55, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpsmukkudil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തിശുചിത്വം

നമ്മുടെ ഒരു ദിവസം തുടങ്ങുന്നത് ശുചിത്വത്തിൽ നിന്നും ആണല്ലോ ? ഞാൻ ഇന്നിവിടെ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത് ശുചിത്വം എന്ന വിഷയത്തെക്കുറിച്ചാണ് . "ശുചിത്വം എന്നത് എല്ലാ മനുഷ്യരിലും ഉണ്ടാകേണ്ട ഒന്നാണ്" . നാം സ്വയം ശുദ്ധിയാകുകയും മറ്റുള്ളവരെ ശുദ്ധിയായി ഇരിക്കാൻ പ്രേരിപ്പിക്കുകയും വേണം. അന്തരീക്ഷം നാം മലിനമാക്കുന്നതിലൂടെ നമുക്ക് പലതരം അസുഖങ്ങൾ പിടിപെടും. ആ അസുഖങ്ങൾ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാൻ കഴിയും വിധം അപകടകാരിയാണ്. ഇപ്പോൾ നമ്മുടെ ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന കൊറോണ എന്നകോവിഡ് 19 ഇതിലുൾപ്പെടും. ഈ അസുഖം ഇനിയും മുന്നോട്ട് പോവുകയാണെങ്കിൽ മനുഷ്യർ തന്നെ ലോകത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ വേണ്ടിവരും. ഈ വൈറസിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന എന്നതാണ്. ഈ വൈറസിനെ വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് ഒരു പരിധി വരെ തടയിടാൻ കഴിയും. കൈയും മുഖവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക ,ആവശ്യമില്ലാതെ പുറത്തിറങ്ങാതെ ഇരിക്കുക, രോഗമുള്ളവരുമായി ഇടപെടാതിരിക്കുക , പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക. എന്നീ ശുചിത്വശീലങ്ങൾ പാലിച്ച് ഈ വൈറസിനെതിരെ ഒരുമിച്ച് പോരാടാം.

സെയ്ദ് അലി
2 B ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം