എൽ.എം.എസ്.എൽ.പി.എസ്. മുട്ടയ്ക്കാട്/അക്ഷരവൃക്ഷം/കൊറോണ ഒരു സ്വപ്നം
""""""ഏകാന്തവാസം"”””
ആ രൂപം എൻെ്റ അടുത്തേക്ക് വരികയാണ് ആ കുഞ്ഞു രൂപത്തിന് ഭയാനകത ..... എൻെ്റ മനസ്സിൻറെ ധൈര്യത്തെ പിടിച്ചുലച്ചു കൊണ്ടിരുന്നു ഇന്ന് ടിവിയിൽ ഇതിനെക്കുറിച്ചും ഇത് കാരണം ലോകത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കെടുതികളെ കുറിച്ചുള്ള വാർത്തകൾ ആണ്. ഇപ്പോൾ എത്രയോ ജീവൻ കവർന്നെടുത്ത ആ വില്ലൻ രൂപം വീണ്ടും എനിക്ക് അരികിലേക്ക് വരികയാണ് ആണ്. അത് അതിനെ എനിക്ക് പരിചയപ്പെടുത്തുകയാണ് ആ വാക്കുകളിൽ വികാരങ്ങളുടെ ഒരു അംശം പോലും ഇല്ല ......എന്തേ ഇതിന് ഒരു വികാരവും ഇല്ലാത്തത്....... മറ്റുള്ളവരുടെ വേദനയും ഭയവും ഒന്നും മനസ്സിലാകാത്തത് .....
ഹായ്....... അപ്പുക്കുട്ടാ..... ആ ഭീകരമായ ശബ്ദം .....എൻെ്റ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരിക്കുകയാണ്....... മനുഷ്യൻെ്റ പേടിസ്വപ്നമായി മാറിയ കൊറോണ യാണ് ...അതെ ഞാൻ കോവിഡ് 19 ആണ് .ഇന്ന് മാധ്യമങ്ങളിൽ എന്നെ കുറിച്ചുള്ള ഓ.... അല്ല ഞാൻ ഉണ്ടാക്കുന്ന രോഗത്തെക്കുറിച്ചുള്ള ചർച്ചകൾ ആണല്ലോ ഇപ്പോഴത്തെ താരം ഞാൻ അല്ലേ . ലോകം മുഴുവൻ എന്നെ കണ്ട് വിരണ്ട് ഓടുകയല്ലേ. ചൈന രാജ്യത്ത് ഇത് നിന്ന് തുടങ്ങി 153 രാജ്യങ്ങൾ ചുറ്റിക്കറങ്ങി കൊണ്ടിരിക്കുകയാണ് ഞാനും എൻറെ കൂട്ടുകാരും .ജീവനും ജീവിതവും നിലനിൽക്കുമോ എന്ന യാതൊരു ഉറപ്പുമില്ലാതെ കഴിയുകയാണ് ലോകജനത. മനുഷ്യർ എന്തൊക്കെയാണെന്ന് കരുതിയിരിക്കുന്നത്. ബുദ്ധിയും ,പ്രതികരിക്കാനുള്ള ശേഷിയും കൊണ്ട് മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തരായി വലുതാണെന്ന ചിന്തയായിരുന്നല്ലോ?എല്ലാം ഞാൻ തിരുത്തിയില്ല .സമ്പന്ന രാജ്യങ്ങൾ പോലും എനിക്ക് മുന്നിൽ മുട്ടുകുത്തി. വലിയവൻ ചെറിയവൻ എന്ന ഒരു വ്യത്യാസവും എന്നെ ബാധിക്കില്ല. ജാതി ,മതം ,സമ്പത്ത് ,പദവി ഇതൊക്കെ എൻെ്റ മുന്നിൽ ഒന്നുമല്ല. പരസ്പര സമ്പർക്കത്തിലൂടെ എൻെ്റ വ്യാപനം മനുഷ്യർ എളുപ്പമാക്കി തരുന്നു. മനുഷ്യൻ മനുഷ്യനെ തന്നെ പേടിക്കുന്ന കാലം വന്നു .
ഹഹഹഹ........വലിയ അറലോടെ അതു എൻെ്റ ശരീരത്തിൽ പ്രവേശിച്ചു.പെട്ടന്നുഎല്ലാം ഇരുട്ടിലായി ................
ആശുപത്രി ,ഐസോലേഷൻ റൂട്ട് മാപ്പ്......... മാസ്ക്ക് .......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ