സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ സ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ സ്വരം

പ്രകൃതിയുടെ സ്വരം
വിഷമയമില്ലാ പ്രഭാതം കണ്ട്
പ്രകൃതി ചിരിച്ചു
തെളിഞ്ഞൊഴുകിയ പുഴയെ
നോക്കി മന്ദമാരുതൻ പ്രണയം പറഞ്ഞു
ദീ‍ർഘനിശ്വാസത്താൽ മരം ചോദിച്ചു മനുഷ്യനെവിടെ സോദരാ

എന്നെയും നിന്നെയും
മലിനപ്പെടുത്താൻ
അവൻ തൻ കെെകളെവിടെ
വിഷം തിന്നുന്ന മനുഷ്യനെവിടെ
ഓടിയൊളിച്ചോ നീ മനുഷ്യ

ഒരു ചെറു അണുവിനെ
പേടിച്ചൊളിച്ചോ നീ
 ഹാ ഞാനിതെന്തു കേൾക്കേണു
ഞാൻ കണ്ടില്ല നിനക്കീ ഭയം
നീ ഭൂമിയെ കാർന്നു തിന്നപ്പോൾ

ശുഷ്കമാം ഈ ഇടവേള
ഞങ്ങൾക്കേകുന്നു
ശുദ്ധമാം വായുവും
മലിനമില്ലാത്തുറവകളും
പ്രശാന്തമാം ഗഗനവും
എങ്കിലും ഞാൻ കേഴുന്നു മനുഷ്യാ
നിനക്കായി നിലനില്പിനായി

ഇടവേളകൾ ഉത്തമം മൃത്യാ
വീണ്ടു വിചാരത്തിനായി
കേഴുന്നു ഞാൻ ദെെവമേ
മാനവരാശിക്കായി
നല്ലതു ഭവിക്കണേ.
                   മരിയ കെ ‍ജോൺസൺ
 

മരിയ കെ ജോൺസൺ
9 സി സെൻറ് ജോസഫ് സി ജി എച്ച് എസ് കാഞ്ഞൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


LISTEN TO THE NATURE
<poem
   Listen to the nature
                Its waiting for us to be mature
                You can hear it, if you are worthy
                If you understand our
                environment is dirty
                We should hear their please
                And make our place clean
                Lets hold our hands
                And reach our goal
                Lets have faith to each other
                And trust them with our heart
                And let our environment
                Gleam once again
</poem>
സനുഷ
9 ബി സെൻറ് ജോസഫ് സി ജി എച്ച് എസ് കാഞ്ഞൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത