ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ ചായക്കൂട്ട്
അതിജീവനത്തിന്റെ ചായക്കൂട്ട്
കൊളുത്തി പ്രതീക്ഷതൻ ചെറുതിരിവെട്ടം ചാലിലുറഞ്ഞൊരാ ജീവിതചക്ര- ത്തിനൊന്നു മുൻ പോട്ടു ചലിക്കുവാൻ പതിനാലു ദിനരാത്രങ്ങളെണ്ണി ഒരു ചെറു ശലഭ ജീവിതം പോലെ വന്നു പ്രതീക്ഷക്കുമപ്പുറം കിരീടമുള്ളോരതിഥി അശാന്തമാം നഗരത്തിൻ നിഴലിൽ നിന്നാരോ തൊടുത്തു വിട്ടൊരാ രോഗബാണം ,ഇന്നേതോ വന്മതിൽ തട്ടിത്തകർത്തെന്റെ ഭാരതേശ്വരിതൻ അതിരുകൾ ഭേദിച്ച്, കാവലായ് നിന്നൊരാ മാവേലിമന്നന്റെ കാലൻ കുടയേയും ഊതി തെറുപ്പിച്ച് .......... നേരെ ലക്ഷ്യം വച്ചുന്നം തെറ്റാതെയിന്നെന്റെ നെറുകയിലും അർ പ്പിച്ചു 'ഒരു രോഗ ചുംബനം '.......... തൻ പൊൻ കിരീടത്തിൽ നിന്നടർന്നൊരു രോഗബാണം എൻ ശിരസ്സിലും തീർത്തു ഒരു വജ്ര കിരീടം......... തണലായി താങ്ങായി നിന്നൂ പലവുരു ഇമ്പമായി കൂടയണഞ്ഞൊരാ കൂട്ടർ .. ഒരു കൈ അകലത്തിൽ തന്നു പടവെട്ടി നീങ്ങാൻ ഒരു വിജയ മന്ത്രം പകലെണ്ണി നീക്കീ പലപ്പോഴും വിരസമായ് തീരുന്നു താനേ.. വിജനമാം വഴി നീളെ കണ്ണു പായുന്നിതൊരു രോഗശയ്യ വിട്ടുണരാൻ ഇന്നിന്റെ മണി മന്ത്രം ഇന്നിന്റെ തിരിനാളം നാളെഉടെ ചുവരിങ്കൽ മിന്നും പ്രകാശമായ് തീക്കനൽ ജ്വാലയായ് തീരാൻ ഏകാന്ത വാസത്തിൻ കാർ മേഘ രേഖകൾ സൂര്യ പ്രകാശമായ് മിന്നാൻ ഒരു കൈയ്യകലത്തിൽ തീർക്കാം അതിജീവനത്തിന്റെ ചായക്കൂട്ട് </poem>
|