സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/ ലോക് ഡൗൺ

16:24, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46047 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക് ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക് ഡൗൺ


ഒരു കുതിര പോൽ, കുതിച്ചു നടന്നൊരെന്നെ,....
പിടിച്ചു വീടിനുള്ളിലാക്കി, ക്വാറൻറീൻ.
ചൈന തൻ വൻമതിൽ, ചാടിവന്നൊരാ,
കൊറോണയെക്കൊണ്ട് സാധിച്ചെന്നെ,


പിടിച്ചു വീടിനുള്ളിലാക്കി ഇരുത്തുവാൻ,
പരീക്ഷ തൻ ഗ്രീഷ്മവും ,കളിചിരിതൻ ഉണർവ്വും
ഇല്ലാതാക്കിയ കൊറോണ.
കേരളവും ഇന്ത്യയും ലോകവും ഒന്നിച്ചു


നേരിടുന്നു കൊറോണയെ തുരത്താൻ,
ഒന്നായി, രണ്ടായി,പത്തായി പെരുകുന്നു,.
കൊറോണ, ലോകത്തെ ഒന്നായി വിഴുങ്ങുന്നു,
മതത്തിന്റെ പേരിൽ തമ്മിൽ തല്ലിയോരും,


വെളുപ്പും കറുപ്പും പറഞ്ഞുനടന്നോരും
എല്ലാരും ഓടുന്നു കൊറോണ വിഴുങ്ങാതെ,
രക്ഷപ്പെടാനും ജീവൻ രക്ഷിക്കാനും,
രക്ഷപ്പെടാനും ജീവൻ രക്ഷിക്കാനും.

 

പ്രിജിത്.ടി
10 B സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് പുളിങ്കുന്ന്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത