ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്
കൊറോണ എന്ന വൈറസ്
ദൂരെ ഒരു മനോഹരമായ ഗ്രാമം. ചൈനയിൽ നിന്ന് കൊറോണ പൊട്ടിപുറപ്പെട്ട ദിവസം. ബാലുവാണ് ഈ കഥയിലെ നായകൻ. ബാലു ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. ദൈവമേ ഞങ്ങൾക്ക് കൊറോണ മൂലം ഒന്നും സംഭവിക്കല്ലെ! കുറച്ചു നാളുകൾക്കു ശേഷം തന്റെ നാട്ടിലും കൊറോണ വന്നെന്നറിഞ്ഞപ്പോൾ അവന്റെ മനസ്സിനൊരു ഭയമുണ്ടായി. പക്ഷെ കൊറോണ കാരണം ആറാം ക്ലാസിലെ പരീക്ഷകൾ മാറ്റിവച്ച് സ്കൂളുകൾ അടച്ചപ്പോൾ അവൻ ദൈവത്തോടും ഒപ്പം കൊറോണയോടും പ്രാർത്ഥിക്കുകയാണ്. "കൊറോണേ നന്ദി നീ വന്നത്." "എത്ര നല്ല കാര്യമാണ് നീ ചെയ്‍തത്." " നീ വന്നതു കാരണം ഞങ്ങളുടെ സ്കൂൾ അടച്ചു., പരീക്ഷ മാറ്റി വച്ചു., പക്ഷെ ഒരു ദുഃഖം മാത്രമേയുള്ളു. നീ കാരണം എന്റെ രാജ്യം മുഴുക്കെ ഏപ്രിൽ 14 മുതൽ ലോക് ഡൗൺ ആണ്. വിഷുവിന് ഞങ്ങൾക്ക് കണികാണാൻ പറ്റില്, പടക്കം പൊട്ടിക്കാൻ പറ്റില്ല'. എന്നാൽ ലോക്ഡൗൺ ആയിട്ടും ബാലു വീട്ടുകാരുടെയും എല്ലാവരുടെയും കണ്ണ് വെട്ടിച്ച് വീടിനു പുറത്തിറങ്ങി കളിച്ചു തിമർത്തു നടന്നു. ഒരു ദിവസം അവന് കഠിനമായ തൊണ്ട വേദനയും ചുമയും പനിയും പിടിപെട്ടു. അവനെ ആശുപത്രിയിൽ കൊണ്ടുപോയി. അവന്റെ അച്ഛനും അമ്മയും വളരെ സങ്കടത്തിലായി. അവന് കൊറോണയാണെന്നറിഞ്ഞപ്പോൾ ആ നാട്ടിലുള്ള എല്ലാവരും ഒരുപോലെ ഭയചകിതരായി. ആരോഗ്യപ്രവർത്തകർ വന്ന് അവന്റെ കുടുംബത്തെയും അവൻ ഓടിനടന്ന എല്ലാ സ്ഥലങ്ങളിലുള്ളവരുടെയും വിവരങ്ങൾ ശേഖരിച്ച് എല്ലാവരേയും നിരീക്ഷണത്തിലാക്കി. ബാലു ആശുപത്രികിടക്കയിൽ കിടന്ന് ചിന്തിച്ചു. താൻ മൂലമാണല്ലോ ഇതെല്ലാം സംഭവിച്ചത്. അവൻ അസുഖം ഭാദമായിത്തുടങ്ങിയപ്പോൾ അവനെ സ്വന്തം മകനെപ്പോലെ ശുശ്രൂഷിച്ച ഡോൿടറങ്കിളിനെയും സിസ്റ്ററുമാരെയും കാത്തുകൊള്ളണെ എന്ന് പ്രാർത്ഥിക്കാൻ തുടങ്ങി. ്വൻ ദൈവത്തോട് മാപ്പ് പറഞ്ഞു. അനുസരണക്കേടിനും അശ്രദ്ധയ്‍ക്കും എല്ലാത്തിനും. രോഗം മാറി പുറത്തു വന്ന അവനെ കണ്ട് ഓടിവന്ന അച്ഛനോടും അമ്മയോടും ക്ഷമ ചോദിച്ചു. ആശുപത്രിയിൽ വച്ച് അവനു ലഭിച്ച കൊറോണ പ്രതിരോധ സന്ദേശങ്ങളെല്ലാം ഒരു ആരോഗ്യ പ്രവര്ത്തകനെപ്പോലെ എല്ലാവർക്കും കൈമാറി. പുതിയ ജീവിതത്തിലേക്ക് നടന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ