ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി./അക്ഷരവൃക്ഷം/കഥ

Schoolwiki സംരംഭത്തിൽ നിന്ന്
                                                                     വെള്ളപ്പൊക്കത്തിൽ തനിച്ച് 
   കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രളയം വന്നപ്പോൾ എന്റെ തുരുത്തിലുള്ള ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ പക്ഷി മൃഗാദികൾ ഉൾപ്പടെ സകല സമ്പത്തും ഉപേക്ഷിച്ച് സുരക്ഷിത താവളങ്ങളിലേക്ക് മാറിയപ്പോൾ ധൈര്യം കൈവിടാതെ ഞാൻ മാത്രം എന്റെ വീട്ടിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചു.പക്ഷേ ഞാൻ പ്രതീക്ഷിച്ചതിലും വളരെയേറെ ഉയരങ്ങളിലേക്ക് വെള്ളം കുതിച്ചെത്തി. കേരളത്തിലെ മുല്ലപ്പെരിയാർ ഒഴികെയുള്ള എല്ലാ ഡാമുകളും തുറന്നു വിടുകയും,തോരാതെ പെയ്ത മഴയും നിരന്തരമായുള്ള ഉരുൾ പൊട്ടലും മൂലം കേരളം വലിയ പ്രളയത്തിന്റെ കെടുതിയിൽ പെട്ടപ്പോൾ കേരള ജനത ഒന്നാകെ പകച്ചു നിന്ന സമയം എന്റെ ഉടു തുണിയും മൊബൈൽ ഫോണും മാത്രം അവശേഷിക്കെ ബാക്കി സർവ്വതും നഷ്ടപ്പെട്ടു. നാലു ചുറ്റും വെള്ളം,വീടിനകത്തും വെള്ളം എന്നാൽ കുടിനീ‍ർ മാത്രം ഇല്ല ഭക്ഷണവും ഇല്ല. ഓരോ നിമിഷവും വെള്ളം കുതിച്ചെത്തുന്നു. ഞാൻ ഇരുന്ന കട്ടിൽ മുങ്ങി....ഉടനെ കട്ടിലിനു മുകളിൽ മേശയിട്ടു...അതിന് മുകളിൽ കയറി ഇരുന്നു. എന്നാൽ വെള്ളം വീണ്ടും കൂടിക്കൂടിവന്നു.  മരണം മുഖാമുഖം കണ്ട നിമിഷങ്ങൾ...അതങ്ങനെ കടന്നുപൊയ്ക്കൊണ്ടിരുന്നു.ജീവിതം അവസാനിച്ചെന്നു തോന്നിയ നിമിഷങ്ങൾ....കേരളം ഒന്നായി കൈകോരത്തുള്ള രക്ഷാപ്രവർത്തനം നടക്കുമ്പോൾ ഞാൻ ഇവിടെ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് അധികമാർക്കും അറിയില്ലായിരുന്നു. വെള്ളത്തിന്റെ ചീറിപ്പാച്ചിലിൽ മരവിച്ചുപോയ എന്റെ ബുദ്ധി പെട്ടെന്നുെമർന്നു. ഇവിടെ നിന്നു രക്ഷപ്പെടണമെങ്കിൽ ആരെയെങ്കിലും വിവരമറിയിക്കണ്ടേ...ഫോണെടുത്ത് എന്റെ ചില ബന്ധുക്കളെ വിവരം ധരിപ്പിച്ചു. അവർ ഉടൻ തന്നെ രക്ഷാപ്രവർത്തകരേയും സർക്കാരിനേയും വിവരം ധരിപ്പിച്ചു.അധികം വൈകിയില്ല ദൈവദൂതന്മാരെപ്പോലെ അവരെത്തി....മത്സ്യത്തൊഴിലാളികളായ കേരഴത്തിന്റെ അജയ്യ ശക്തികൾ...അവർ എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു....നന്ദി..നന്ദി..
 എനിക്കൊരു പുതുജീവിതം തന്ന കേരള സർക്കാരിനും ഉദ്യോഗസ്ഥർക്കും അജയ്യരായ മത്സ്യത്തൊഴിലാളികൾക്കും നൂറ് നന്ദി ..കടപ്പാട്..


                                                                                             യമീമ റാഹേൽ ജോസ്
                                                                                                  Std VI