എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഇരുട്ടിന്റെ പാട്ട്

14:40, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scvbhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇരുട്ടിന്റെ പാട്ട് | color=2 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇരുട്ടിന്റെ പാട്ട്

ഇന്നേതോ പാട്ടിന്റെ ഈരടിയോർത്തു ഞാൻ
ഇരുളിലും താന്തനായ് പാടിടുന്നു
ഇടനെഞ്ചിലൂറുന്ന വേദന എന്തിനോ
ഇടറിയെൻ നെഞ്ചിലുടക്കിടുന്നു.

ഭാഗ്യം പിറന്നവൻ മാലോകരോതുന്നു
ഭാഗ്യഹീനനെന്നറി‍‍ഞ്ഞിടാതെ
ഭിക്ഷുകനായി അലയുന്നു ഇന്നിവൻ
ഭാഗ്യമെന്ന നിധി തേടിടുന്നു.

തകർന്നൊരാ നെഞ്ചിന്റെ വേദന എന്തിനോ
തളർന്നൊരാ കൈകൾ തുടച്ചതില്ല
തപ്തമാം വികലമാം സങ്കടം പേറി നീ
തപ്പിത്തടഞ്ഞിതാ വീണിടുന്നു.

ആർക്കായി പാടുന്നു ഈ രാവിനിരുളിലും
ആർദ്രമാം തരളമാം ഈ ഈരടി
ആർദ്രയായ് കരയുന്ന ഈ രാവിനു വേണ്ടിയോ
ആലോലമായി നീ പാടിടുന്നു.