സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി നമ്മുടെ ജീവൻ നിലനിർത്തുന്ന അമ്മയാണ് .നമുക്ക് ജീവവായുവും ഭക്ഷണവും തരുന്ന ഒരേയൊരു ഘടകം പ്രകൃതിയാണ് .മനോഹരമായ കാഴ്ചകൾ നമുക്കായി ഒരുക്കിവച്ചിരിക്കുകയാണ് പ്രകൃതി . നമ്മെ കാത്തിരിക്കുന്ന അമ്മയാകുന്ന പരിസ്ഥിതിയെ നമ്മൾ ഹൃദയം തുറന്ന് സ്നേഹിക്കണം .പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജീവിക്കുന്നത് .പക്ഷേ ...മനുഷ്യരുടെ അത്യാഗ്രഹം നിമിത്തം പരിസ്ഥിതിയെ അവർ ചൂഷണം ചെയ്യുന്നു .അതിന്റെ അനന്തര ഫലങ്ങളാണ് വനനശീകരണം ,മണ്ണൊലിപ്പ് ,പ്രളയം എന്നിവ .പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് .പ്ലാസ്റ്റിക് പുനർ :നിർമ്മിക്കാൻ സാധിക്കുമെങ്കിലും മനുഷ്യർ അതിനെ കത്തിച്ചു പ്രകൃതിയെ നശിപ്പിക്കുന്നു .പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി വൃക്ഷങ്ങൾ വെട്ടിമാറ്റാതെ കൂടുതൽ ചെടികളും മരങ്ങളും വച്ചുപിടിപ്പിക്കാൻ ശ്രമിക്കാം .അതിലൂടെ നമ്മുടെ അമ്മയാകുന്ന പരിസ്ഥിതിയെ ഒരു തരത്തിൽ നമുക്ക് സംരക്ഷിക്കാം .......
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം