ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/അക്ഷരവൃക്ഷം/സത്യം
ദൃശ്യരൂപം
സത്യം
ഇനിയെത്ര നാൾ കൂടിയുണ്ടാവുമീ ഇഹലോക ജീവിതമെന്ന സത്യം......?
ഇതൾ വിരിഞ്ഞൊരു കുഞ്ഞു പൂവിനെ കാണാൻ
ഇനിയെത്ര നാൾ കൂടി ഉണ്ടാവും.....?
പ്രളയവും പ്രണയവും പ്രകൃതിയും നമ്മോട്
പോരടിക്കാനുറച്ചപോല ............. നിപയും കൊറോണയും ക്യാൻസറും പിന്നെ- പേരില്ലാ വ്യാധികളിനിയുമേറെ.... വാ പൊളിച്ചൊന്നായ് വിഴുങ്ങാൻ തുടങ്ങുന്നു
വാവിട്ട് കരയുവാനല്ലേയാവൂ നമുക്ക്......
ലോകമേ നിന്റെ യീ യാത്രയെങ്ങോട്ടാണ്.....?
ലോകൈക ജ്യോതിസേ നീയെവിടെ....?
ജാതിയ്ക്കും മതത്തിനും സമ്പത്തിനുമപ്പുറം
ജീവനെന്നുള്ളൊരാ മൂന്നക്ഷരം
നിത്യമാകണമെന്നാകിലോ നാമിന്ന്
നിർലോപ സ്നേഹത്തിന്നുടമയാവേണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ