എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തിന്റെ മഹത്വം
മനുഷ്യരും  അവർ ജീവിക്കുന്ന ചുറ്റുപാടും  അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തിശുചിത്വത്തോളം പ്രാധാന്യം പരിസരശുചിത്വത്തിനുണ്ട്. ശുചിത്വം പലതരത്തിലുണ്ട്‌. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പൊതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ച് പറയുമെകിലും യഥാർത്ഥത്തീൽ ഇവയെല്ലാം കുടിചേർന്നതാണ് ശുചിത്വം. കാണുന്ന കാഴ്ചയിൽ ഒരു സ്ഥലം നല്ല വൃത്തിയുളളതാകും. എന്നാൽ എവിടെയെല്ലാം നാം സൂക്ഷിച്ചു നോക്കുന്നുവോ അവിടെയെല്ലാം നമ്മുക്ക് ശുചിത്വമില്ലായ്മ കാണാനാകുന്നു.വീടുകൾ,ആശുപത്രികൾ,ബസ് സ്ററാൻഡ്,മാർക്കറ്റുകൾ,പൊതുയിടങ്ങൾ തുടങ്ങി നാം പോകുന്ന എല്ലായിടത്തും ശുചിത്വമിലായ്മയുണ്ട്.നമ്മൾ ഇത് വലിയ പ്രശ്നമായി കാണുന്നില്ല. പ്രശ്നമാണെന്ന് കരുതിയാൽ അല്ലേ പരിഹാരത്തിന് ശ്രമിക്കൂ? പ്രാചിനകാലം മുതൽ നമ്മുടെ പൂർവികർ  ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു. അവർ ശുചിത്വം ഒരു സംസ്കാരം ആണ് എന്ന് മനസിലായിരുന്നു.
ആരോഗ്യം പോലെ തന്നെ മനുഷ്യന്  ആയാലും സമൂഹത്തിന് ആയാലും ശുചിത്വം ഏറെ പ്രാധാന്യം ഉള്ളതാണ്. മറ്റുള്ള എല്ലാ മേഖലകളിലും മുന്നിൽ നിൽക്കുമ്പോൾ ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിൽ ആണ്. വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരപൊതു  ശുചിത്വത്തിന് പ്രാധാന്യം കല്പിക്കുന്നില്ല. നമ്മുടെ മനോഭാവത്തിന്റെ പ്രശ്നം ആണ് ഇത്. വ്യക്തികൾ സ്വയമായി പാലികേണ്ട നിരവധി ആരോഗ്യം ശീലങ്ങൾ  ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ കൊറോണയെ വരെ കീഴടക്കാനാകും. കൂടെക്കൂടെയും  ആഹാരത്തിനു മുൻപും ശേഷവും കൈകൾ സോപ്പും ശുദ്ധജലവും ഉപോഗിച്ച് കഴുകണം. ഇത് പല മഹാരോഗങ്ങളെയും ഒഴിവാക്കും. അതുപോലെ വൃത്തിയുള്ള വസ്ത്രങ്ങൾ ഇടുകയും ആഹാരം കഴിക്കുകയും വേണം .ഇതോടൊപ്പം നാം നമ്മുടെ വീടും നാടും വ്യത്തിയാക്കണം. ഇതിലൂടെ ജനലക്ഷങ്ങളുടെ ജീവനെടുത്ത് കുതിച്ചുപായുന്ന എല്ലാ മഹാമാരികളെയും ഇല്ലായ്മ ചെയാൻ നമുക്ക് സാധിക്കും.



കൃഷ്ണപ്രിയ എം. എ.
10 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം