രാജാസ് എച്ച് എസ് എസ് ചിറക്കൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suna-pv (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം | color=2 }} സേനതൻ പടയാളികൾ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

സേനതൻ പടയാളികൾ, ഇന്നിന്റെ മാതൃകകൾ നാളത്തെ മന്ത്രങ്ങൾ മിഴികളടക്കാതെ പൊരുതുന്നു അവരിന്ന് കിളികൾ പാടുന്നു മരങ്ങൾ പറയുന്നു മാനവർ പുകഴ്ത്തുന്നു ആ നന്മയുടെ ത്യാഗങ്ങളെ അതിജീവനത്തിന്റെ ആയുധമേന്തി സധൈര്യം മുന്നോട്ട് പായുന്നു അവരിന്ന് കേവലം ഒരു ആരോഗ്യപ്രവർത്തകരല്ല ദൈവമല്ല അത്യുന്നതിയിൽ വെണ്മച്ചിറകുമായ് പറക്കുന്നു ഉയരങ്ങളിലേക്ക് അവരിന്ന് കൈകൂപ്പാം ആ ത്യാഗോന്നതിക്കു മുന്നിൽ ഉൾക്കൊള്ളാം അതിജീവനപാഠം

ചൈതന്യ എം സി
10 എ രാജാസ് എച്ച് എസ് എസ്, ചിറക്കൽ
രാജാസ് എച്ച് എസ് എസ്, ചിറക്കൽ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത