മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സൗഹൃദം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൗഹൃദം

കലാലയങ്ങളിൽ
മാത്രം ഒതുങ്ങുന്നതല്ലെൻ സൗഹൃദം
ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് ചേക്കേറുന്ന
കവിത പോലാണെൻ സൗഹൃദം
ഒരിക്കലും വാടാത്ത പൂ പോലെ
ആരും പറയാത്ത കഥ പോലെ
ഒരിക്കലും മറക്കാത്ത സ്വപ്നം പോലെ
എന്നും എപ്പോഴും ഏവരിലും
മായാതെ നിൽക്കുന്ന ഒരപൂർവത
അത്.... സൗഹൃദം.....
കാണാനായില്ലെങ്കിലും
മിണ്ടാനായില്ലെങ്കിലും
തകരില്ലൊരിക്കലും
നിപ്പ കൊറോണയോ
ഏതു വൻ രോഗമോ
തച്ചു തകർക്കാൻ
തുനിഞ്ഞിങ്ങു വന്നാലും
മായാതെ നിൽക്കുന്ന ഒരപൂർവത
അത്.... സൗഹൃദം.....
 

ലിയാ എസ് കോരുള
7D മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത