Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലം
ആകസ്മികമായി വന്ന ഈ കൊറോണക്കാലം എന്റെ മനസ്സിൽ മറക്കാൻ പറ്റാത്ത ഒരു പേടിസ്വപ്നമാണ്.അത് എനിക്കുമാത്രമല്ല ഈ ലോകത്തിലെ എല്ലാ കുട്ടികൾക്കും,യുവാക്കൾക്കും,യുവതികൾക്കും,വൃദ്ധർക്കും മനസ്സിൽ മായാതെ കിടക്കുന്ന ഒരു സ്വപ്നമായി.
നമ്മുടെ ഈ ലോകത്ത് കോടിക്കണക്കിന് ആളുകൾ ജീവിക്കുന്നുണ്ട്.അവിടെ ഒരു ചെറുഉറുമ്പിനെക്കാൾ ചെറിയ വൈറസ് കടന്നെത്തിയാൽ നമ്മൾ എന്തുചെയ്യും?അതിനെ നേരിടും പക്ഷെ ഈ വൈറസ് ലോകത്തെ വിറപ്പിക്കുന്ന ഒരു മാരിയായി മാറി.ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്തു.ഈ മഹാമാരിയെ ചെറുക്കാൻ നമ്മുടെ ലോകം കൈകോർത്തു നിൽക്കുകയാണ്.ഇപ്പോൾ അതുകൊണ്ടുതന്നെ ലോകമാകെ ലോക്ക് ഡൗൺ സ്ഥാപിച്ചു.അത് നമ്മുടെ നല്ലതിനുവേണ്ടിയാണ്.
ആദ്യമായി ഈ വൈറസ് കണ്ടുപിടിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു ഒരു പന്നിയുടെ മാംസത്തിൽ നിന്നുമാണ്.ഈ വൈറസ് അതിഭയങ്കരമായി ഈ ലോകത്തെ കീഴടക്കി.അതിനെ ചെറുത്തു നിൽക്കുവാൻ ഒരുമരുന്നും ഇപ്പോൾ കണ്ടുപിടിച്ചിട്ടില്ല.അതുകൊണ്ടുതന്നെ ഈ കൊറോണ വൈറസിനെ തടയാൻ കൈകൾ കഴുകുകയും,ലോക്ക് ഡൗൺ ലംഘിക്കാതിരിക്കാനും ശ്രമിക്കുക.ആർക്കും രോഗം പകരരുത് എന്ന മുൻകരുതൽ നാം എടുക്കണം.
|