വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കുതിപ്പ്

08:06, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുതിപ്പ് | color=4 }} <center><poem> പാട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുതിപ്പ്

പാട്ടല്ല കഥയല്ല പതിരല്ല ജീവിത-
പാതയിൽ നാം കണ്ട സത്യം 'കൊറോണ'
കൊല്ലണമീയണു കീടത്തിനെ സർവ-
വിശ്വവിനാശന കാരിണിയെ
ഭയമല്ല,വേണം നമുക്കതി ജാഗ്രത-
അതിനുള്ള പാഠം പഠിക്കാം......
കൈകൾ കഴുകി തുടയ്ക്കാം മുഖം
തൂവാല കൊണ്ടു മറയ്ക്കാം
സമദൂര സഥാനം പുലർത്താം
സാമൂഹ്യബോധമുൾക്കൊള്ളാം
കൂട്ടം പിരിഞ്ഞിട്ടു കൂട്ടുകൂടാം-
വീട്ടിലിരുന്നിട്ട് നാടുകാക്കാം
ആതുര സേവകർ സേനാവിഭാഗങ്ങൾ
ഏവർക്കുമായ് നന്ദി ചൊല്ലാം
അഭിനന്ദനത്തിൻറെ ചെണ്ടു നൽകാം...
ആയിരം പ്രാർത്ഥനാ
പുഷ്പമേകാം
നമ്മെ നയിച്ചോർക്ക് പിന്നിലായി-
പദമൂന്നി നീങ്ങാം ശക്തിയേകാം

കല്യാണി എസ്
9 I വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത