എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം/മുക്തി
മുക്തി
അവൾ തനിച്ചായിരുന്നു.....
അതിജീവനത്തിന്റെ നാളുകളിൽ
കൂട്ടിനാരുമില്ലാതെ.......
ഒറ്റയ്ക്ക് പൊരുതി ജയിക്കാനാവില്ലെ-
ന്നറിഞ്ഞിട്ടും അവൾ പൊരുതി
നിശബ്‍ദമായ രാത്രികളിൽ
ചാറ്റൽ മഴയിൽ നനഞ്ഞ്
അവൾ മണ്ണിന്റെ ഗന്ധം ആസ്വദിച്ചു
ഇടയ്ക്കുണ്ടാകുന്ന ഇളം കാറ്റിനും,
അവളെ തണുപ്പിക്കാനായില്ല
പ്രകൃതി മാതാവിനെ നശപ്പിച്ച
എല്ലാവർക്കുമുളള ശിക്ഷ
രോഗക്കിടക്കയിൽ ഏകയായി
നിശ്വസിക്കുന്നു അവൾ....
ഭൂമി ദേവീ.....മാപ്പ്....
BY SIYANA S MOHAN