കുഞ്ഞുപൂവിൻ കവിളത്ത് മുത്തം നൽകീ പൂമ്പാറ്റ . മുത്തം നൽകിയ നേരത്ത് ആടിയുലഞ്ഞു കുഞ്ഞിപ്പൂ . കുഞ്ഞിപ്പൂവിൻ സന്തോഷം കണ്ടുരസിച്ചു പൂമ്പാറ്റ . ഒന്നുചൊല്ലീ പൂമ്പാറ്റ തേൻ കുടിക്കാൻ തരുമോ നീ എൻെറ മേനി നോവല്ലേ ഇതളുകളൊന്നും കൊഴിയല്ലേ എന്നു ചൊല്ലീ കുഞ്ഞിപ്പൂ കുഞ്ഞിപ്പാറ്റേ പുമ്പാറ്റേ സന്തോഷത്താൽ പൂമ്പാറ്റേം കുഞ്ഞിപ്പൂവും കളിയാടി
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത