ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/അക്ഷരവൃക്ഷം/നിഴൽ നിലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
01:37, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bemhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നിഴൽ നിലാവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിഴൽ നിലാവ്

നിഴലുകൾ മായും നേരത്തു്
നീയിനി ഇങ്ങോട്ട് പോരുന്നോ
സന്ധ്യമയങ്ങും താളത്തിൽ
വെൺമിഴി തൂകാൻ നിൽപ്പാണോ?

പൂവിഴിതേടും നേരത്തു്
പൂവുമയങ്ങും നേരത്തു്
വെൺകനകങ്ങളാൽ കൊത്തിയെടു-
ത്തൊരു ചന്ദ്രക്കല തിളങ്ങുന്നല്ലോ...

അതിലെ ഇതിലെ മായും നേരം
ഞാനിവിടെ നിന്നെ കാത്തിരിപ്പാ
ദൂരെ നിന്നെനിക്കായിരം താരങ്ങൾ
വാരിവിതറി എറിയാമോ...

ഉണ്ണിക്കു മാമു കൊടുക്കുംനേരം
ദൂരെയെങ്ങും മറയാതിരിക്കു...
വാവയുറങ്ങിയാൽ നിന്നെഞാനാ-
കടവാതിലിലൂടെ നോക്കിയിരിക്കാം...
 

അഞ്ജന പി
7 F ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത