എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ഇന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
23:35, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nandinisivan (സംവാദം | സംഭാവനകൾ) (rt)
ഇന്ന്

ജനലഴികളിലൂടേ അരിച്ചരിച്ചെത്തിയാ
സ്വർണനൂലുകൾ ഇംമുഖത്തുമ്മവച്ചിടവേ
ഇരുളിന്റെ അലകൾ നിന്നാസൂര്യബിംബം
പകലിന്റെ ദീപത്തിനു തിരിതെളിച്ചീടവേ
ആ ഹരിത തൃണങ്ങളിൽ താങ്ങി നിന്നൊരു ജലകണം
പ്രപഞ്ചത്തെ തന്ടെ ഉള്ളിലോതുകവേ
ഇന്നലെ പെയ്ത മഴയിൽ നനഞ്ഞൊരാ
ഭൂമിയോ പുതുമണ്ണിന്റെ അത്തറുപൂശവേ
അറിയിലെനിക്,വർണിക്കാനാവില്ല
അതിസുന്ദരിയാമി പുലർകാല പെണ്ണിനേ
അവളുടെ കിളിമകൾ പാടിയ പാട്ടിന്റെ
വിഭാവരീ ഗീതത്തിൻ രാഗഛായയും
തലയാട്ടി ആ പാട്ടിനു ശ്രുതിചേർത്തു നില്കുമാ
വയലേലലകൾ മൂളുമാ പാട്ടിന്റെ ഇമ്പവും
പകലോനെ നോക്കി ചിരിതൂകി നില്കുമാ
ഒരു കുഞ്ഞു പൂവിന്റെ രാഗ ദളം പോലെ
നല്ലൊരുദ്രിയം,അതെന്തുണ്ടി ഭൂമിയിൽ
ഇന്നലെകളുടെ ഓര്മകളിൽനിന്നു
നാളയുടെ നിഗുഢതയിലേക്കു
ചേക്കേറിപോവുമ്പോൾ
ഒരു കുഞ്ഞു പുഴു തന്ടെ
ഉള്ളിലൊളിപ്പിച്ച മഴവില്ലിൻ ചിറകാൽ
പറന്നുയർനീടവേ
ഈ പുലര്കാലവും എന്നെനിക്കേകുന്നു
അഗ്നിച്ചിറകുകൾ ,സ്വപ്നത്തിൽ നെയ്തൊരു അഗ്നിച്ചിറകുകൾ

ഭാനുപ്രിയ
10 B എസ.ഡി.വി.ജി.എഛ് .എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത