ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ/അക്ഷരവൃക്ഷം
മണ്ണിലെ നിധി
വിളവു കുറഞ്ഞ വൃക്ഷങ്ങളെ നോക്കി അയാളിരുന്നു. ആവശ്യത്തിന് വെട്ടും കിളയും ഏറ്റില്ലെങ്കിൽ എങ്ങനെ ഫലസമൃഡദ്ധി ഉണ്ടാവാൻ. പ്രായം തളർത്തിയ ആ ശരീരത്തിന് ജോലി ചെയ്യുവാനുള്ള കഴിവില്ല. അയാൾക്ക് മുതിർന്ന നാലു മക്കളുണ്ട്. നല്ല ആരോഗ്യമുള്ളവർ. കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ടു തന്നെയാണ് നാലുപേരെയും വളർത്തിയത്. പക്ഷേ, അവർക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല. വെറുതെ നടക്കണം. പ്രഭാതഭക്ഷണം കഴിഞ്ഞാൽ നാടുചുറ്റാനിറങ്ങും. നിറയെ കൂട്ടുകാരാണ്.എല്ലാവരുമായി ചിരിച്ചും കളിച്ചും സമയമങ്ങനെകടന്നുപോകും. ഉച്ചയൂണിന്റെ നേരത്ത് തിരിച്ചെത്തും. പിന്നെയും പോകും. തന്റെ കാലം കഴിഞ്ഞാൽ ഇവരെങ്ങനെ ജീവിക്കും?. അയാൾ പലപ്പോഴും ആലോചിക്കാറുണ്ട്. ഒരു നാൾ ആ കർഷകൻ അസുഖം ബാധിച്ച് കിടപ്പിലായി. മക്കൾ നാലുപേരും അടുത്തുണ്ട്. അയാൾ എല്ലാവരേയും നോക്കി പറഞ്ഞു. മക്കളെ, എനിക്കിനി ഏറെ നാളില്ല. ഞാൻ മരിച്ചുകഴിഞ്ഞാൽ നിങ്ങളെങ്ങനെ ജീവിക്കും?. ഞാൻ പറഞ്ഞതൊന്നും നിങ്ങൾ കേട്ടില്ല. പറമ്പിൽ പണിയെടുക്കാൻ നിങ്ങൾക്ക് അറിയില്ല. അതുകൊണ്ട് ഞാൻ ഒരു കാര്യം ചെയ്തിട്ടുണ്ട്. നമ്മുടെ പറമ്പിൽ നിങ്ങൾക്കുവേണ്ടി ഒരു നിധി കുഴിച്ചിട്ടുണ്ട്. എന്റെ മരണശേഷം നിങ്ങൾക്കത് എടുക്കാം. അതു വിറ്റു കിട്ടുന്ന പണം കൊണ്ട് സുഖമായി ജീവിക്കാം. അതുവരെ കഴിയാനുള്ളത് പത്തായത്തിലുണ്ട്. സൂക്ഷിച്ച് ചെലവാക്കണം.
|
പേര്= സാവിയോ മാത്യു | ക്ലാസ്സ്= 7 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഒ.എൽ.എൽ.എച്ച്.എസ്.എസ് ഉഴവൂർ | സ്കൂൾ കോഡ്= 31058 | ഉപജില്ല= രാമപുരം | ജില്ല= കോട്ടയം | തരം= കഥ | color= 4
}} |