(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിരാശ
ശ്ലൊ .. എന്തൊരു ചൂടാണ് വീടിനകത്ത് .ഫാനി നാണെങ്കിൽ വെറും ചൂടുകാറ്റ് .ഞാൻ അച്ഛനോട് ചോദിച്ചു "അച്ഛാ പുറത്തേക്കു പോകാം. നമ്മുടെ വീടിനടുത്ത് ഒരു കാടുണ്ട് ." അങ്ങനെ ഞാനും അച്ഛനും അമ്മയും
അനുജനും കൂടി ആ കാട്ടിനകത്തേക്ക് പോയി. " ഹൊ എന്തൊരു തണുപ്പ് .നല്ല കാറ്റ് പൂക്കളുടെ നല്ല മണം.
മരത്തിനുമുകളിലുള്ള കിളികൾ ഞങ്ങളുടെ ഒച്ചകേട്ട് പറന്നുപോയി . "എന്തു മനോഹരമായ കിളികൾ ". കാടിനു നടുവിലെത്തിയപ്പോൾ മനോഹരമായ കുളം കണ്ടു. കുളത്തിൽ തുള്ളിക്കളിക്കുന്ന മീനുകൾ.ഞാനും അനുജനും ആ കുളത്തിൽ ഇറങ്ങി. ഹായ് നല്ല തണുപ്പ്. പെട്ടെന്നാണ് അമ്മയുടെ വിളി കേട്ടത്. "മോളേ എഴുന്നേൽക്കൂ" .ഞാൻ കണ്ണുതുറന്നു. "അയ്യോ കണ്ടതെല്ലാം സ്വപ്നമായിരുന്നോ " ! എഴുന്നേറ്റ് മുറ്റത്തിറങ്ങി ചുറ്റും നോക്കി.വീടിനു ചുറ്റും തരിശായിക്കിടക്കുന്ന ഭൂമി.ഒരു തെങ്ങു പോലുമില്ല. ചുറ്റും വീടുകൾ എടുക്കാനായി മതിൽ കെട്ടി തിരിച്ചു വച്ചിരിക്കുന്നു. "ഹൊ! ആ സ്വപ്നത്തിലെ കാട് എന്ന് തിരിച്ചു വരും ".